1 GBP = 103.70
breaking news

ബിനോയ് കോടിയേരിക്ക് യാത്രാവിലക്ക്; നാട്ടിലേക്ക് വരാനാകാതെ ദുബൈയിൽ കുടുങ്ങി

ബിനോയ് കോടിയേരിക്ക് യാത്രാവിലക്ക്; നാട്ടിലേക്ക് വരാനാകാതെ ദുബൈയിൽ കുടുങ്ങി

ദുബൈ: 13 കോടിയുടെ തട്ടിപ്പ് നടത്തിയെന്ന പരാതിയിൽ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻെറ മകൻ ബിനോയ് കോടിയേരിക്കെതിരെ നടപടിയുമായി യു.എ.ഇ അധികൃതർ. ജാസ് ടൂറിസത്തിൻെറ പരാതിയിൽ ബിനോയിക്ക് ദുബൈ ഭരണകൂടം യാത്രാവിലക്ക് ഏർപെടുത്തി. ഇതോടെ നാട്ടിലേക്ക് മടങ്ങാനാകാതെ ദുബൈയിൽ കുടുങ്ങിയിരിക്കുകയാണ് ബിനോയ്.

യാത്രാവിലക്കുണ്ടെന്ന് കോടിയേരിയുടെ മറ്റൊരു മകൻ ബിനീഷ് കോടിയേരി സ്ഥിരീകരിച്ചു. യാത്രാ വിലക്ക് ഇല്ലാകാക്കുന്നതിനുള്ള അപ്പീൽ അടുത്തയാഴ്ച നൽകും. സി.പി.എം ജില്ലാ സമ്മേളനങ്ങൾ തകർക്കാനുള്ള നീക്കമാണിതെന്നും ബിനീഷ് പ്രതികരിച്ചു. ഞങ്ങൾ ചെയ്യുന്ന കാര്യങ്ങളിലേക്ക് അച്ചനെയും പാർട്ടിയെയും വലിച്ചിഴക്കേണ്ട കാര്യമില്ല. സ്വന്തമായി തീരുമാനമെടുക്കാൻ കഴിവുള്ളവരാണ് കോടിയേരിയുടെ മക്കളെന്നും ബിനീഷ് വ്യക്തമാക്കി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more