1 GBP = 103.87

ബ്രിട്ടനിൽ ട്രയിൻ യാത്രാനിരക്കുകൾ വർദ്ധിപ്പിച്ചു; എട്ടു വർഷത്തിനിടയിൽ സീസൺ ടിക്കറ്റ് നിരക്കിൽ അന്പത് ശതമാനത്തോളം വർദ്ധനവ്

ബ്രിട്ടനിൽ ട്രയിൻ യാത്രാനിരക്കുകൾ വർദ്ധിപ്പിച്ചു; എട്ടു വർഷത്തിനിടയിൽ സീസൺ ടിക്കറ്റ് നിരക്കിൽ അന്പത് ശതമാനത്തോളം വർദ്ധനവ്

ലണ്ടൻ: എല്ലാ വർഷത്തേയും പോലെ തന്നെ ഇക്കുറിയും ട്രയിൻ യാത്രാ നിരക്കുകളിൽ വിവിധ റയിൽ കമ്പനികൾ വർദ്ധനവ് പ്രഖ്യാപിച്ചു. ശരാശരി 3.4 ശതമാനമാണ് ടിക്കറ്റ് നിരക്കുകളിൽ വർദ്ധനവ്. അതേസമയം സീസൺ ടിക്കറ്റുകളിൽ വർദ്ധനവ് 3.6 ശതമാനവും. കഴിഞ്ഞ എട്ടു വർഷം കൊണ്ട് സീസൺ ടിക്കറ്റ് നിരക്കുകളിൽ അന്പത് ശതമാനത്തിന്റെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. അതായത് 2010 ൽ സീസൺ ടിക്കറ്റിന് നല്കിയിരുന്നതിനേക്കാളും ശരാശരി 2539 പൗണ്ട് അധികം ഇപ്പോൾ നൽകേണ്ടി വരുന്നു. ബിർമിംഗ്ഹാമിൽ നിന്നും ലണ്ടൻ യൂസ്റ്റൻ സ്റ്റേഷനിലേക്ക് വരുന്ന യാത്രക്കാർക്ക് സീസൺ ടിക്കറ്റ് ഇനത്തിൽ ഒരു വർഷത്തേക്ക് ഇപ്പോൾ നൽകേണ്ടി വരുന്ന തുക 10567 പൗണ്ടാണ്.

ജനജീവിതത്തെ പാടെ ബാധിക്കുന്ന വർദ്ധനവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ലേബർ പാർട്ടി രംഗത്ത് വന്നിട്ടുണ്ട്. 2010 ൽ ടോറികൾ അധികാരത്തിലെത്തിയതിന് ശേഷമാണ് ഇത്രയും അധികഭാരം ജനങ്ങളിൽ അടിച്ചേൽപ്പിക്കുന്നതെന്ന് അവർ ആരോപിക്കുന്നു. വർധനനവിനനുസരിച്ച് ശന്പള വർദ്ധനവിൽ കാര്യമായ പുരോഗതിയില്ലെന്നും അവർ പറയുന്നു.

ഷാഡോ ട്രാൻസ്‌പോർട്ട് സെക്രട്ടറി ആൻഡി മാക്ഡൊണാൾഡ് സർക്കാരിന്റെ നയങ്ങൾക്കെതിരെ അതിശക്തമായി രംഗത്തുണ്ട്. ഗതാഗത സംവിധാനങ്ങൾ പൊതുമേഖലയിൽ കൊണ്ടുവന്ന് യാത്രാ നിരക്കുകളിൽ കുറവ് ഉണ്ടാക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. യാത്രാ നിരക്കുകളിലെ വർദ്ധനവിൽ പ്രതിഷേധിച്ച് വിവിധ യൂണിയനുകൾ നാൽപതോളം സ്റ്റേഷനുകളിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചിട്ടുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more