1 GBP = 103.16

ടൊവിനോയുടെ മറഡോണ ട്രയിലറെത്തി

ടൊവിനോയുടെ മറഡോണ ട്രയിലറെത്തി

ടൊവിനോ തോമസിന്റെ ഏറ്റവും പുതിയ ചിത്രമായ മറഡോണയുടെ ട്രയിലറെത്തി. ടൊവിനോ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ട്രയിലർ പുറത്ത് വിട്ടത്. സസ്പെൻസും പ്രണയവും എല്ലാം ഒളിപ്പിച്ചതാണ് രണ്ട് മിനിട്ടിലധികം നീളുന്ന ട്രയിലർ. ജൂണ്‍ 22നാണ് ചിത്രം തിയേറ്ററുകളിൽ എത്തുക.

പേര് മറഡോണ എന്നായതിനാല്‍ ഇതൊരു ഫുട്‌ബോള്‍ സിനിമയല്ലെന്ന് ടൊവിനോ തന്നെ പ്രഖ്യാപിച്ചിരുന്നു. നവാഗത സംവിധായകൻ വിഷ്ണു നാരായനാണ് മറഡോണയുടെ സംവിധായകൻ. ആഷിക് അബു, ദിലീഷ് പോത്തൻ, സമീർ താഹിർ എന്നിവരുടെ അസോഷ്യേറ്റായി വിഷ്ണു പ്രവർത്തിച്ചിരുന്നു. പുതുമുഖം ശരണ്യ ആർ നായരാണ് ചിത്രത്തിലെ നായിക.

തമിഴ് നടന്‍ ധനുഷ് നിര്‍മിക്കുന്ന രണ്ടാമത്തെ മലയാള സിനിമയാണിത്. ധനുഷിന്റെ നിര്‍മാണ കമ്പനിയായ വണ്ടര്‍ബാര്‍ ഫിലിംസും മിനി സ്റ്റുഡിയോസും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ടൊവീനോ തോമസ്, ശരണ്യ ആര്‍ നായര്‍, ചെമ്പന്‍ വിനോദ് ജോസ് തുടങ്ങിയ നീണ്ട നിര തന്നെ ചിത്രത്തിലുണ്ട്. നവാഗതനായ കൃഷ്ണമൂര്‍ത്തിയുടെ രചനയിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ കാമറ ദീപക് ഡി മേനോനും സംഗീതം സുഷിന്‍ ശ്യാമുമാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more