1 GBP = 103.92

പ്രശസ്ത ബോളിവുഡ് നടനും സംവിധായകനുമായ ടോം ആള്‍ട്ടര്‍ അന്തരിച്ചു

പ്രശസ്ത ബോളിവുഡ് നടനും സംവിധായകനുമായ ടോം ആള്‍ട്ടര്‍ അന്തരിച്ചു

പ്രശസ്ത ബോളിവുഡ് നടനും സംവിധായകനുമായ ടോം ആള്‍ട്ടര്‍ അന്തരിച്ചു. 67 വയസായിരുന്നു. ഇന്നലെ രാത്രി സ്വവസതിയില്‍ വച്ചായിരുന്നു അന്ത്യം. എഴുത്തുകാരന്‍ മാധ്യമ പ്രവര്‍ത്തകന്‍ എന്നീ നിലകളിലും ടോം പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇന്ത്യയ്ക്ക് വേണ്ടി കളിക്കാനൊരുങ്ങുന്ന സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ ആദ്യ ടെലിവിഷന്‍ അഭിമുഖം എടുത്തത് ടോമായിരുന്നു.

300ലധികം ചിത്രങ്ങളില്‍ ആള്‍ട്ടര്‍ വേഷമിട്ടിട്ടുണ്ട്. ജുനൂന്‍ പരമ്പരയിലെ അധോലോക നായകന്റെ വേഷം ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. തൊണ്ണൂറുകളില്‍ അഞ്ച് വര്‍ഷത്തോളമാണ് പരമ്പര സംപ്രേഷണം ചെയ്തത്മലയാള ചിത്രങ്ങളിലും ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്ത വ്യക്തിയാണ് ആള്‍ട്ടര്‍. പ്രിയദര്‍ശന്റെ മോഹന്‍ലാല്‍ ചിത്രം കാലാപാനിയിലും കഴിഞ്ഞവര്‍ഷം പുറത്തിറങ്ങിയ അനുരാഗകരിക്കിന്‍വെള്ളം എന്ന ചിത്രത്തിലൂടെയും ആള്‍ട്ടര്‍ മലയാളി പ്രേക്ഷകര്‍ക്കും സുപരിചിതനാണ്.

രാമാന്ത് സാഗറിന്റെ 1976ല്‍ പുറത്തിറങ്ങിയ ചരസ് ആണ് ആദ്യ ചിത്രം. സത്യജിത് റേയുടെ ശത്രഞ്ച കെ കിലാഡി, മനോജ് കുമാറിന്റെ ക്രാന്തി, രാജ് കപൂറിന്റെ രാം തേരി ഗംഗ എന്നിവ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളാണ്. 2008ല്‍ പത്മശ്രീ ബഹുമതിയും ലഭിച്ചു.

അടുത്തിടെയാണ് സ്‌കിന്‍ കാന്‍സര്‍) ബാധയുള്ളതായി കണ്ടെത്തിയത്. തുടര്‍ന്ന് ചികിത്സ തേടിയപ്പോള്‍ രോഗാവസ്ഥ നാലാം ഘട്ടത്തിലാണെന്ന് കണ്ടെത്തിയിരുന്നു..

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more