1 GBP = 103.21

തോമസ് ചാണ്ടിയുടെ രാജിക്കാര്യത്തിൽ നാളെ തീരുമാനമുണ്ടാകില്ലെന്ന് എൻ.സി.പി

തോമസ് ചാണ്ടിയുടെ രാജിക്കാര്യത്തിൽ നാളെ തീരുമാനമുണ്ടാകില്ലെന്ന് എൻ.സി.പി

കൊച്ചി: കായൽ കൈയേറിയെന്ന് ആരോപണം നേരിടുന്ന ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ രാജി നീട്ടിക്കൊണ്ടു പോകാൻ എൻ.സി.പിയുടെ ശ്രമം. നാളെ ചേരുന്ന സംസ്ഥാന സമിതി യോഗം തോമസ് ചാണ്ടിയുടെ രാജിയെ കുറിച്ച് ചർച്ച ചെയ്യാനല്ലെന്ന് എൻ.സി.പി സംസ്ഥാന പ്രസിഡന്റ് ടി.പി.പീതാംബരൻ മാസ്‌റ്റർ പറഞ്ഞു. ഒരു മാസം മുന്പേ നിശ്ചയിച്ച യോഗമാണ് നാളെ ചേരുന്നതെന്നും അദ്ദേഹം പറഞ്ഞു.
തോമസ് ചാണ്ടിക്കെതിരായ ആരോപണം ഇതുവരെ തെളിഞ്ഞിട്ടില്ല. ആരോപണം മന്ത്രിക്കെതിരെയല്ല,​ മന്ത്രിയുടെ കന്പനിയെപ്പറ്റിയാണെന്നും പീതാംബരൻ പറഞ്ഞു.

തോമസ് ചാണ്ടിയുടെ രാജിക്കാര്യം തീരുമാനിക്കാൻ മുഖ്യമന്ത്രി പിണറായി വിജയനെ കഴിഞ്ഞ ദിവസം ചേർന്ന എൽ.ഡി.എഫ് യോഗം ചുമതലപ്പെടുത്തിയിരുന്നു. എൻ.സി.പി നേതൃത്വത്തോട് കൂടിയാലോചിച്ച് തീരുമാനം എടുക്കാനും മുഖ്യമന്ത്രി ഇന്നലത്തന്നെ നിർദ്ദേശിച്ചിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more