1 GBP = 103.82
breaking news

നാട്ടിൽ നിന്നും കുഞ്ഞുമക്കളെ കാണാനെത്തിയ പിതാവിന്റെ ആകസ്മിക നിര്യാണത്തിൽ ഞെട്ടി സിനിയും കുടുംബവും; തിരുവല്ല സ്വദേശിയായ ടി കെ വർഗ്ഗീസ് പൂളിൽ വച്ച് മരണമടഞ്ഞത് ഹൃദയാഘാതം മൂലം

നാട്ടിൽ നിന്നും കുഞ്ഞുമക്കളെ കാണാനെത്തിയ പിതാവിന്റെ ആകസ്മിക നിര്യാണത്തിൽ ഞെട്ടി സിനിയും കുടുംബവും; തിരുവല്ല സ്വദേശിയായ ടി കെ വർഗ്ഗീസ് പൂളിൽ വച്ച് മരണമടഞ്ഞത് ഹൃദയാഘാതം മൂലം

പൂൾ: നാട്ടിൽ നിന്നും അടുത്തിടെ ചെറുമക്കൾക്കൊപ്പം സമയം ചെലവഴിക്കാനാണ് തിരുവല്ല സ്വദേശിയായ ടി കെ വർഗീസും(സണ്ണി) പത്നി അന്നമ്മ വർഗ്ഗീസും പൂളിലെത്തിയത്. ഇന്ന് പുലർച്ചെ പന്ത്രണ്ടരയോടെയാണ് ഹൃദയാഘാതത്തെ തുടർന്ന് അറുപത്തിയൊന്പത്കാരനായ ടി കെ വർഗ്ഗീസ് ആശുപത്രിയിൽ വച്ച് മരണമടഞ്ഞത്. തിരുവല്ല പ്ലാങ്കമണ്ണിൽ തയ്യിൽ കുടുംബാംഗമാണ്.

ഇക്കഴിഞ്ഞ മെയ് രണ്ടിനാണ് ടി കെ വർഗ്ഗീസും ഭാര്യയും നാട്ടിൽ നിന്നും പൂളിൽ താമസമാക്കിയിട്ടുള്ള മകൾ സിനിയ്ക്കും കുടുംബത്തിനുമൊപ്പം എത്തിയത്. ഇവിടത്തെ നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിൽ കൊണ്ടുപോയി സംസ്കരിക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് കുടുംബമെന്ന് സുഹൃത്തുക്കൾ പറയുന്നു. കുറഞ്ഞ കാലയളവിനുള്ളിൽ തന്നെ പൂൾ മലയാളികൾക്കിടയിൽ ഏറെ സൗഹൃദങ്ങൾ ടി കെ വർഗ്ഗീസ് സൃഷ്ടിച്ചെടുത്തിരുന്നു. ഡോർസെറ്റ് മലയാളി അസ്സോസിയേഷന്റെ സജീവ പ്രവർത്തകരാണ് സിനിയും ഭർത്താവ് ജിജിയും.

പരേതന്റെ നിര്യാണത്തിൽ യുക്മ ഭാരവാഹികൾ, ഡി എം എ ഭാരവാഹികൾ തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more