1 GBP = 103.12

റ്റിൽഡാ അരിയും അതിർത്തി കടക്കുമോ?ഹാർഡ് ബ്രെക്സിറ്റ്‌ പ്രതിസന്ധിയിലാക്കുന്നത് ബ്രിട്ടനിലെ റ്റിൽഡ റൈസ് മിൽ ഫാക്ടറിയെയും; നഷ്ടപ്പെടുന്നത് 250 ഓളം തൊഴിലുകൾ

റ്റിൽഡാ അരിയും അതിർത്തി കടക്കുമോ?ഹാർഡ് ബ്രെക്സിറ്റ്‌ പ്രതിസന്ധിയിലാക്കുന്നത് ബ്രിട്ടനിലെ റ്റിൽഡ റൈസ് മിൽ ഫാക്ടറിയെയും; നഷ്ടപ്പെടുന്നത് 250 ഓളം തൊഴിലുകൾ

ലണ്ടൻ: ഹാർഡ് ബ്രെക്സിറ്റോടെ ബ്രിട്ടൻ കസ്റ്റംസ് യൂണിയനിൽ നിന്നും സിംഗിൾ മാർക്കറ്റിൽ നിന്നും പുറത്താകേണ്ടി വരുമ്പോൾ നഷ്ടമാകുന്നത് മലയാളികളുൾപ്പെടെയുള്ളവരുടെ ജനപ്രിയ ബ്രാൻഡുകളിലൊന്നായ റ്റിൽഡാ റൈസും. ഹാർഡ് ബ്രെക്സിറ്റ്‌ പ്രാവർത്തികമാകുകയാണെങ്കിൽ എസ്സെക്സിലെ റൈൻഹാം ഫാക്ടറി അടച്ച് പൂട്ടേണ്ടി വരുമെന്ന് കമ്പനി ജോയിന്റ് മാനേജിങ് ഡയറക്ടർ ഉമേഷ് പാർമർ വ്യക്തമാക്കി.

ഏകദേശം 250 ഓളം തൊഴിലാളികളാണ് റൈൻഹാമിലെ ഫാക്ടറിയിലും തൊട്ടടുത്ത റെഡി മീൽ ഫാക്ടറിയിലുമായി ജോലി ചെയ്യുന്നത്. കമ്പനി ഉത്പാദിപ്പിക്കുന്നതിന്റെ 30 ശതമാനത്തിലധികവും സീറോ താരിഫിൽ യൂറോപ്യൻ രാജ്യങ്ങളിലേക്കാണ് കയറ്റുമതി ചെയ്യുന്നത്. കസ്റ്റംസ് യൂണിയനിൽ നിന്ന് പുറത്തു പോകേണ്ടി വരുന്നതോടെ ഒരു ടണ്ണിന് 145 പൗണ്ടിന്റെ അധിക ബാദ്ധ്യത കമ്പനിക്ക് വന്ന് ചേരും. കൂടാതെ കമ്പനിയുടെ പ്രധാന സപ്ലൈയർമാർ ഇന്ത്യ, പാകിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരാണ്. ഇവരൊക്കെ തന്നെയും യൂറോപ്യൻ യൂണിയൻ നിയമപ്രകാരം കുറഞ്ഞനിരക്കിലാണ് അസംസ്കൃത വസ്തുക്കൾ കയറ്റി അയക്കുന്നത്. ബ്രെക്സിറ്റിന് ശേഷം മറ്റ് രാജ്യങ്ങളുമായുള്ള ഫ്രീ ട്രേഡ് ഡീലുകളെക്കുറിച്ച് വ്യക്തതയില്ലാത്തതിനാൽ ഇതും കമ്പനിയെ സാരമായി ബാധിക്കുമെന്ന് ഉമേഷ് പറയുന്നു.

1970 കളിൽ ഉഗാണ്ടയിൽ നിന്ന് കുടിയേറിയ ഇന്ത്യക്കാരായ താക്കർ കുടുംബമാണ് റ്റിൽഡാ റൈസ് മിൽ സ്ഥാപിച്ചത്. ലെസ്റ്ററിൽ ചെറിയൊരു ഫാക്ടറിയായി ആരംഭിച്ച റ്റിൽഡാ ഇന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി 7000,000 ടണ്ണോളം അരിയാണ് കയറ്റി അയക്കുന്നത്. ബ്രെക്സിറ്റിന് ശേഷവും റ്റിൽഡാ ബ്രാൻഡ് ഉണ്ടാകുമെന്ന് ഉമേഷ് ഉറപ്പ് നൽകുന്നു. പക്ഷെ അതൊരു ബ്രിട്ടന്റെ സ്വന്തം ഉത്പന്നമെന്ന് പറയാനാകില്ലെന്നും ഉമേഷ് കൂട്ടിച്ചേർക്കുന്നു. ചുരുക്കത്തിൽ റ്റിൽഡയെന്ന ജനപ്രിയ ബ്രാൻഡും മറ്റേതെങ്കിലും ഇയു രാജ്യങ്ങളിലേക്ക് പറിച്ച് നടപ്പെടുമെന്നാണ് ഉമേഷ് നൽകുന്ന സൂചന.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more