1 GBP = 103.62
breaking news

തുഷാറിന് എംപി സ്ഥാനം: എന്‍എസ്എസ് കലിപ്പില്‍

തുഷാറിന് എംപി സ്ഥാനം: എന്‍എസ്എസ് കലിപ്പില്‍

എസ്.എന്‍.ഡി.പി യോഗം നേതാവും ബി.ഡി.ജെ.എസ് പ്രസിഡന്റുമായ തുഷാര്‍ വെളളാപ്പള്ളിക്ക് രാജ്യസഭാ സീറ്റ് നല്‍കാനുള്ള നീക്കത്തില്‍ എന്‍.എസ്.എസ് നേതൃത്വം കലിപ്പില്‍.വലിയ ‘വില’ ഇതിന് ബി.ജെ.പി നല്‍കേണ്ടി വരുമെന്നാണ് പ്രമുഖ എന്‍.എസ്.എസ് നേതാവ് വാര്‍ത്ത ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ പ്രതികരിച്ചത്.

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് നീക്കമെങ്കില്‍ അവിടെ എന്‍.എസ്.എസ് ആണ് വലിയ ശക്തിയെന്നും എസ്.എന്‍.ഡി.പിക്കാര്‍ പോലും തുഷാറും നടേശനും പറഞ്ഞാല്‍ വോട്ട് ചെയ്യുന്നവരല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഒരു സ്ഥാനങ്ങളുടെ പിന്നാലെയും എന്‍.എസ്.എസ് പോകില്ല.’സമദൂരം ശരിദൂരമാകുമോ’ എന്നത് കണ്ടറിയുക. ചെങ്ങന്നൂരിലെ നിലപാട് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ഉചിതമായ സമയത്ത് പ്രഖ്യാപിക്കുമെന്നും എന്‍.എസ്.എസ് നേതാവ് വ്യക്തമാക്കി.

അതേ സമയം ബി.ജെ.പി സംസ്ഥാന നേതാക്കള്‍ക്കിടയിലും കേന്ദ്ര നേതൃത്വം തുഷാറിനെ എം.പിയാക്കുന്നതില്‍ കടുത്ത എതിര്‍പ്പാണുള്ളതെന്നാണ് ലഭിക്കുന്ന വിവരം.ബി.ജെ.പി നേതാക്കളെ പരിഗണിക്കാതെ തുടര്‍ച്ചയായി പുറത്തു നിന്നുള്ളവരെ എം.പിയാക്കുന്നതിലാണ് അമര്‍ഷം.

ഇതിനിടെ രാജ്യസഭാസീറ്റ് നല്‍കാന്‍ ബിജെപി തീരുമാനിച്ച വിവരം ബിജെപി കേന്ദ്രനേതൃത്വം തുഷാറിനെ അറിയിച്ചു. ബിജെപിക്ക് വിജയം ഉറപ്പുള്ള ഉത്തര്‍പ്രദേശ് സീറ്റില്‍ നിന്നായിരിക്കും തുഷാര്‍ മത്സരിക്കുക. മാര്‍ച്ച് 23ന് 16 സംസ്ഥാനങ്ങളിലായി ഒഴിവുള്ള 59 രാജ്യസഭാ സീറ്റുകളിലേക്ക് തിരഞ്ഞെടുപ്പ് നടക്കുന്നുണ്ട്.

കൂടാതെ മറൈന്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ പദവി കേരള കോണ്‍ഗ്രസ് പി.സി. തോമസ് വിഭാഗം സംസ്ഥാന സെക്രട്ടറിയായ രാജന്‍ കണ്ണാട്ടിന് നല്‍കിയിട്ടുണ്ട്.പിഎസ്പിയുടെ അധ്യക്ഷന്‍ കെ.കെ. പൊന്നപ്പന് ഫിഷറിസ് കോര്‍പ്പറേഷനും ബിഡിജെഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സുഭാഷ് വാസുവിനു നാളികേര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ പദവിയുമാണു ലഭിച്ചിരിക്കുന്നത്. ബിഡിജെഎസില്‍നിന്ന് 14 പേര്‍ക്ക് ഡയറക്ടര്‍ ബോര്‍ഡുകളില്‍ പങ്കാളിത്തം നല്‍കിയിട്ടുമുണ്ട്.

കേന്ദ്രം ബിഡിജെഎസിന് വാഗ്ദാനംചെയ്ത പദവികള്‍ വൈകുന്നതില്‍ കടുത്ത അമര്‍ഷത്തിലായിരുന്നു വെള്ളാപ്പള്ളി നടേശന്‍. എന്‍ഡിഎ മുന്നണിയില്‍ നിന്ന് അര്‍ഹിക്കുന്ന പരിഗണന ലഭിക്കുന്നില്ലെന്ന് ബിജെഡിഎസ് പലതവണ പരാതി പറഞ്ഞിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more