1 GBP =

ജീവന് തന്നെ ഹാനികരമായേക്കാവുന്ന കനത്ത ഇടിമിന്നലും മഴയും ബ്രിട്ടനിൽ; അടുത്ത നാൽപ്പത്തിയെട്ട് മണിക്കൂർ കരുതിയിരിക്കണമെന്ന് മെറ്റ് ഓഫീസ് മുന്നറിയിപ്പ്

ജീവന് തന്നെ ഹാനികരമായേക്കാവുന്ന കനത്ത ഇടിമിന്നലും മഴയും ബ്രിട്ടനിൽ; അടുത്ത നാൽപ്പത്തിയെട്ട് മണിക്കൂർ കരുതിയിരിക്കണമെന്ന് മെറ്റ് ഓഫീസ് മുന്നറിയിപ്പ്

ലണ്ടൻ: അടുത്ത നാൽപ്പത്തിയെട്ട് മണിക്കൂർ കനത്ത മഴയും ഇടിമിന്നലും ബ്രിട്ടനെ വലയ്ക്കുമെന്ന് മെറ്റ് ഓഫീസ് മുന്നറിയിപ്പ് നൽകുന്നു. ജീവൻ തന്നെ അപകടത്തിലായേക്കാവുന്ന വിധത്തിലാകും മഴയും ഇടിമിന്നലും ബാധിക്കുകയെന്നും കാലാവസ്ഥാ വിഭാഗം അറിയിച്ചു. സതേൺ ഇംഗ്ലണ്ട്, വെയ്ൽസ്, മിഡ്‌ലാൻഡ്‌സ് തുടങ്ങിയ പ്രദേശങ്ങളിലാകും ഇത് ആദ്യം ബാധിക്കുക. തുടർന്ന് മറ്റ് പ്രദേശങ്ങളിലേക്കും വ്യാപിപ്പിക്കും.

അടുത്ത രണ്ടു മൂന്ന് മണിക്കൂറിനുള്ളിൽ തന്നെ 80എംഎം മഴയായിരിക്കും സതേൺ ഇംഗ്ലണ്ട് ഭാഗങ്ങളിൽ ലഭിക്കുകയെന്ന് അധികൃതർ പറയുന്നു. കനത്ത ഇടിമിന്നലും മഴയും റയിൽ, റോഡ്, വ്യോമ ഗതാഗത തടസ്സങ്ങൾ സൃഷ്ടിക്കുമെന്നുള്ളത് കൊണ്ട് തന്നെ മതിയായ മുൻകരുതലുകൾ വേണമെന്ന് അധികൃതർ പറയുന്നു.

ഇന്ന് പരിതസ്ഥിതി വിഭാഗം മുപ്പതോളം സ്ഥാലങ്ങളിൽ വെള്ളപ്പൊക്ക സാധ്യത മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതിൽ തന്നെ ഏറെയും സതേൺ ഇംഗ്ലണ്ടിലാണ്. പത്തോളം ഗ്രെറ്റർ ലണ്ടനിലാണ്.

Post Your Comments Here ( Click here for malayalam )

Press Esc to close

other news

show more