1 GBP = 103.95
breaking news

കാഴ്ചയുടെ വിരുന്നൊരുക്കി കുടമാറ്റം; ശക്തന്റെ മണ്ണ് പൂരത്തിമര്‍പ്പില്‍

കാഴ്ചയുടെ വിരുന്നൊരുക്കി കുടമാറ്റം; ശക്തന്റെ മണ്ണ് പൂരത്തിമര്‍പ്പില്‍

തൃശ്ശൂര്‍: പൂരപ്രേമികളുടെ കണ്ണും മനസ്സും നിറച്ച് ആവേശ്വോജ്വലമായി ശക്തന്റെ മണ്ണില്‍ കുടമാറ്റം. പാറമേക്കാവ്, തിരുവമ്പാടി വിഭാഗങ്ങള്‍ വ്യത്യസ്തങ്ങളായ വര്‍ണ്ണകുടകള്‍ പരസ്പരം ഉയര്‍ത്തിയതോടെ പൂരം വിസ്മയമായി. വടക്കും നാഥനെ ദർശിച്ച് എട്ട് ദേവി ദേവൻമാർ ചെറു പൂരങ്ങൾ ഒരുക്കിയപ്പോൾ ഇലഞ്ഞിതറ മേളവും പൂരപ്രേമികൾക്ക് ആവേശമായി

രാവിലെ ഏഴ് മണിയോടെ കണിമംഗലം ശാസ്താവ് പൂരപറമ്പിലെത്തിയതോടെയാണ് ഒരു വര്‍ഷത്തെ പൂരപ്രേമികളുടെ കാത്തിരിപ്പിന് അവസാനമായത്. ശാസ്താവിന് തൊട്ടു പിന്നാലെ ഏഴ് ദേവീ ദേവന്മാര്‍കൂടി വടക്കുംനാഥനെ വണങ്ങാന്‍ എത്തിയതോടെ ചെറുപൂരങ്ങള്‍ക്ക് തുടക്കമായി.

പത്ത് മണിയോടെ പഞ്ചവാദ്യങ്ങളുടെ അകമ്പടിയുമായി തിരുവമ്പാടി ഭഗവതി മഠത്തിലേക്കും, വടക്കുംനാഥന്റെ മുന്‍പിലേയ്ക്കും എഴുന്നള്ളിപ്പ് ആരംഭിച്ചു. 17 വീതം തിമിലക്കാരും കൊമ്പുകാരും താളക്കാരും ഒപ്പം ഒൻപത് മദ്ദളത്തിന്റെയും നാല് ഇടയ്ക്കയുടെയും മേള ഘോഷത്തിലായിരുന്നു ദേവിയുടെ എഴുന്നള്ളിപ്പ്.

പാറമേക്കാവ് അമ്പലത്തിന് മുന്നില്‍ ഭഗവതിയെ പുറത്തേക്കെഴുന്നള്ളിക്കുന്ന ചടങ്ങിനൊപ്പം പെരുവനം കുട്ടന്‍മാരുടെ ചെമ്പടമേളവും പൂര പ്രേമികളെ ആവേശത്തിലാഴ്ത്തി. 12 മണിയോടെയാണ് പാറമേക്കവ് ഭവതിയുടെ വടക്കുംനാഥ സന്നിധിയിലേക്കുള്ള എഴുന്നള്ളിപ്പ് തുടങ്ങിയത് . ഇരുവിഭാഗവും കൂത്തമ്പലത്തിൽ പ്രവേശിച്ചതോടെ പൂര നഗരിയെ ആവേശത്തിലാക്കി ഇലഞ്ഞി തറയിൽ മേളം മുഴങ്ങി.

പെരുവനത്തിന്റ നേത്യത്വത്തിൽ താളമേളങ്ങളുടെ വിസ്മയം. മേളം കൊട്ടി അവസാനിച്ചതോടെ പിന്നെ പൂര പ്രേമികൾ കാത്തിരുന്ന നിമിഷം. പാറമേക്കാവ് ,തിരുവമ്പാടി ദേവിമാർ ഗജരാജൻമാരോടൊത്ത് തെക്കേ നടയിലൂടെ പുറത്തേക്ക്. ഇരു വിഭാഗങ്ങളും നേർക്ക് നേർ എത്തിയതോടെ വർണ വിസ്മയം തീർത്ത് കുടമാറ്റത്തിന് തുടക്കമായി കുടമാറ്റത്തിന് ശേഷം ചെറു പൂരങ്ങളും ഇനി വീണ്ടും തുടരും ,

അതേസമയം പൂരങ്ങളുടെ പൂരത്തിന്റെ ആവേശങ്ങള്‍ അവസാന നിമിഷങ്ങളിലേയ്ക്ക് കടക്കുമ്പോള്‍ അഭ്യൂഹങ്ങള്‍ക്കും ആശങ്കകള്‍ക്കും വിരാമമിട്ടുകൊണ്ട് വെട്ടിക്കെട്ടിന് അനുമതി ലഭിച്ചു. . തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങള്‍ക്ക് ഇത് സംബന്ധിച്ച് നിര്‍ദേശം ലഭിച്ചു. തിരുവനമ്പാടി ഭഗവതി നായ്ക്കനാല്‍ പന്തലില്‍ എത്തുന്ന സമയക്ക് പൊട്ടിക്കാനുള്ള ആചാര വെടിക്കെട്ടിന് അവസാന നിമിഷം കളക്ടര്‍ അനുമതി നിഷേധിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസത്തെ സാംപിള്‍ വെടിക്കെട്ടിനിടെ ആറുപേര്‍ക്ക് പരുക്കേറ്റതിനെ തുടര്‍ന്നാണ് പൂരം വെടിക്കെട്ട് പ്രതിസന്ധിയിലായത്. നാളെ പുലര്‍ച്ചെ മൂന്ന് മണിയ്ക്കാണ് വെടിക്കെട്ട് നടക്കേണ്ടത്. വെടിക്കെട്ടിന് അവസാന നിമിഷം അനുമതി നിഷേധിച്ചത് പൂരപ്രേമികളില്‍ ആശങ്കയുണ്ടാക്കിയിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more