1 GBP = 103.80
breaking news

തൃശ്ശൂരുകാർക്ക് പൂരക്കാഴ്ചയൊരുക്കി തൃശ്ശൂർ ജില്ലാ സംഗമം; തൃശ്ശൂർ ജില്ലാ സംഗമത്തിന് ഇനി നാല് നാൾ മാത്രം

തൃശ്ശൂരുകാർക്ക് പൂരക്കാഴ്ചയൊരുക്കി തൃശ്ശൂർ ജില്ലാ സംഗമം; തൃശ്ശൂർ ജില്ലാ സംഗമത്തിന് ഇനി നാല് നാൾ മാത്രം

സുധി വല്ലച്ചിറ

ലണ്ടൻ: ബ്രിട്ടനിലെ തൃശ്ശൂർ ജില്ലാ സൗഹൃദ വേദിയുടെ ആഭിമുഖ്യത്തിൽ ഗ്രെറ്റർ ലണ്ടനിലെ ഹെർട്ട്ഫോർഡ് ഷെയറിലെ ഹെമൽ ഹാംസ്റ്റഡിൽ നടത്തപ്പെടുന്ന അഞ്ചാമത് തൃശ്ശൂർ ജില്ലാ സംഗമത്തിന് ഇനി നാല് നാൾ മാത്രം.

2014ൽ ലണ്ടനിൽ നടത്തിയ ആദ്യ ജില്ലാ സംഗമത്തിന്റെ ഓർമ്മകളും അനുഭവങ്ങളും വളരെയേറെയുള്ള ജില്ലാ നിവാസികൾക്ക് മൂന്ന് കൊല്ലങ്ങൾക്ക് ശേഷം വീണ്ടും ലണ്ടൻ റീജിയനിലേക്ക് വരുമ്പോൾ നാല് നാൾ കഴിഞ്ഞു വരുന്ന സംഗമത്തിനെ വളരെയേറെ പ്രതീക്ഷയോടെയും ആവേശത്തോടെയുമാണ് നോക്കിക്കാണുന്നത്.

ബ്രിട്ടനിലെ പല സ്ഥലങ്ങളിലായി ചിന്നിച്ചിതറിക്കിടക്കുന്ന സ്വന്തം നാട്ടുകാരെ നേരിൽ കാണുവാനും അതുപോലെ തന്നെ സംഘാടകർ ഒരുക്കിയിരിക്കുന്ന നിരവധി കലാ കായിക പരിപാടികൾ ആസ്വദിക്കുന്നതിനും മുഴുവൻ ജില്ലാ നിവാസികളും എത്തിചേരണമെന്ന് സംഘാടകർ അഭ്യർത്ഥിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:
07825597760, 07727253424

ഹാളിന്റെ വിലാസം

Highfield Communtiy Cetnre

Fletcher way

Hemel Hempstead

Hertford shire

HP2 5SB

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more