1 GBP = 103.89

ലണ്ടനിൽ വീണ്ടും ആക്രമണം; മൂന്ന് പേർക്ക് കുത്തേറ്റു; ഒരാൾ മരിച്ചു; ആക്രമണം നടന്നത് പാർസൺസ് ഗ്രീൻ ട്യൂബ് സ്റ്റേഷന് പുറത്ത്

ലണ്ടനിൽ വീണ്ടും ആക്രമണം; മൂന്ന് പേർക്ക് കുത്തേറ്റു; ഒരാൾ മരിച്ചു; ആക്രമണം നടന്നത് പാർസൺസ് ഗ്രീൻ ട്യൂബ് സ്റ്റേഷന് പുറത്ത്

ലണ്ടനിലെ പാർസൺസ് ഗ്രീൻ ട്യൂബ് സ്റ്റേഷന് പുറത്ത് കത്തി ആക്രമണം. ഇന്നലെ വൈകുന്നേരം ഏഴരയോടെയാണ് സ്റ്റേഷന് പുറത്ത് മൂന്ന് പേർക്ക് കത്തി കുത്തേറ്റത്. ഒരാൾ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. മറ്റ് രണ്ടു പേരെ അത്യാഹിത വിഭാഗം ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇരുപത് കാരനായ യുവാവാണ് സംഭവസ്ഥലത്ത് വച്ച് മരിച്ചത്. സംഭവം നടന്നയുടനെ സ്ഥലത്തെത്തിയ അത്യാഹിത വിഭാഗം കുത്തേറ്റവർക്ക് സി പി ആർ നൽകിയതായി ദൃക്‌സാക്ഷികൾ പറഞ്ഞു.

സംഭവവുമായി ബന്ധപ്പെട്ട് ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് പോലീസ് അറിയിച്ചു. ആക്രമണത്തിന് തീവ്രവാദ ബന്ധമില്ലെന്ന് പറഞ്ഞ സ്‌കോട്ട്ലൻഡ് യാർഡ് കൂടുതൽ അന്വേഷണം നടത്തി വരികയാണ്.

കഴിഞ്ഞ മാസം ബ്രിട്ടനെ നടുക്കിയ ബോംബാക്രമണം ഇതേ ട്യൂബ് സ്റ്റേഷനിലാണ് നടന്നത്. അന്ന് ഏകദേശം മുപ്പതോളം പേർക്ക് പരിക്കേറ്റിരുന്നു. അന്നത്തെ ആക്രമണവുമായി ബന്ധപ്പെട്ട് ചിലർ ഇപ്പോഴും പോലീസ് കസ്റ്റഡിയിലാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more