1 GBP =
breaking news

മകളുടെ വിവാഹത്തിന് പങ്കെടുക്കാൻ യോഗമില്ലാതെ പിതാവ്; മേഗൻറെ പിതാവിന് ഹൃദയാഘാതം, വിവാഹത്തിനെത്തില്ലെന്ന് കെൻസിംഗ്ടൺ കൊട്ടാരം

മകളുടെ വിവാഹത്തിന് പങ്കെടുക്കാൻ യോഗമില്ലാതെ പിതാവ്; മേഗൻറെ പിതാവിന് ഹൃദയാഘാതം, വിവാഹത്തിനെത്തില്ലെന്ന് കെൻസിംഗ്ടൺ കൊട്ടാരം

ലണ്ടൻ: രാജകീയ വിവാഹത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കേ, മേഗൻറെ പിതാവിന് വിവാഹത്തിൽ പങ്കെടുക്കാൻ കഴിയില്ലെന്ന് കെൻസിംഗ്ടൺ കൊട്ടാരം. ഹൃദയാഘാതം മൂലം ബുദ്ധിമുട്ടുന്ന തോമസ് മെർക്കലിന് വിവാഹത്തിന് എത്തില്ലെന്ന് കെൻസിംഗ്ടൺ കൊട്ടാരത്തിൽ നിന്നുള്ള വാർത്താക്കുറിപ്പിൽ അറിയിച്ചത്. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ ദേശീയ മാധ്യമങ്ങളിൽ കൂടി പുറത്ത് വന്ന തോമസ് മെർക്കലിനെ ചുറ്റിപ്പറ്റിയുള്ള വാർത്തകളാണ് കൊട്ടാര വൃത്തങ്ങളിൽ നിന്ന് ഇത്തരമൊരു വാർത്താക്കുറിപ്പ് വരാൻ കാരണമെന്ന് മാധ്യമ പ്രവർത്തകർ പറയുന്നു.

പാപ്പരാസികള്‍ക്ക് ഒപ്പം ചേര്‍ന്ന് ഫോട്ടോഷൂട്ട് നടത്തി പണം ഈടാക്കുന്നതായി സിസിടിവി ദൃശ്യങ്ങള്‍ അടക്കം തെളിവുകള്‍ പുറത്തുവന്നതാണ് രാജകുടുംബത്തിനും മേഗനും നാണക്കേടിന് വഴിയൊരുക്കിയത്. സംഭവത്തില്‍ മകളോട് മാപ്പ് പറയാന്‍ ഒരുങ്ങുകയാണ് പിതാവെന്ന് മകന്‍ തോമസ് ജൂനിയര്‍ വ്യക്തമാക്കിയിരുന്നു. പാപ്പരാസികള്‍ക്ക് ഒപ്പം ചേര്‍ന്ന് വ്യാജ ഫോട്ടോകള്‍ എടുത്ത് വില്‍പ്പന നടത്താന്‍ മെഗാന്റെ പിതാവ് ഒത്താശ ചെയ്‌തെന്ന് വ്യക്തമായെങ്കിലും ഇതേക്കുറിച്ച് പ്രതികരിക്കാന്‍ കെന്‍സിംഗ്ടണ്‍ കൊട്ടാരം തയ്യാറായിരുന്നില്ല. പ്രത്യേകിച്ച് ഭാര്യാ പിതാവിനെ ശല്യം ചെയ്യരുതെന്ന് ഹാരി നേരത്തെ മാധ്യമങ്ങളോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഒത്തുകളി തെളിവ് സഹിതം പുറത്തുവരുന്നത്. നേരത്തേ മേഗൻറെ സഹോദരി സാമന്തയും സഹോദരൻ തോമസ് ജൂനിയറും ഇതേ വിവാദത്തിൽപ്പെട്ടിരുന്നു.

നേരത്തേ വിവാഹത്തിന് ചാപ്പലിലേക്ക് തന്നെ കൈപിടിച്ച് നടത്താൻ പിതാവ് തോമസ് മെർക്കിലും മാതാവ് ഡോറിയ റാഗ്ലാൻഡും ഒപ്പമുണ്ടാകുമെന്ന് മേഗൻ വ്യക്തമാക്കിയിരുന്നു. കെൻസിംഗ്ടൺ കൊട്ടാരവും ഇത് സ്ഥിരീകരിച്ചിരുന്നു. എന്നാൽ മെഗാന്റെയും കൂടെ അറിവോടെയാകണം പുതിയ സംഭവ വികാസങ്ങൾ രൂപപ്പെട്ടതെന്ന് വ്യക്തമാണ്. എന്തായാലും തോമസ് മെർക്കിളിന് മകളുടെ വിവാഹം ടിവിയിൽക്കൂടി കാണാനുള്ള യോഗമേയുള്ളൂ.

Post Your Comments Here ( Click here for malayalam )

Press Esc to close

other news

show more