1 GBP = 103.95

തോമസ് ചാണ്ടിയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്ന് ജഡ്ജി പിന്മാറി

തോമസ് ചാണ്ടിയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്ന് ജഡ്ജി പിന്മാറി

ന്യൂഡൽഹി: കായൽ കൈയേറ്റക്കേസിൽ തനിക്കെതിരെ ആലപ്പുഴ ജില്ലാ കളക്ടർ നൽകിയ റിപ്പോർട്ട് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് മുൻ ഗതാഗതമന്ത്രി തോമസ് ചാണ്ടി നൽകിയ ഹർജി പരിഗണിക്കുന്നതിൽ നിന്ന് സുപ്രീം കോടതി ജഡ്ജി പിന്മാറി. ജസ്‌റ്റിസ് അഭയ് മനോഹർ സാത്രെയാണ് പിന്മാറിയത്. ഇത് രണ്ടാം തവണയാണ് ജഡ്ജി പിന്മാറുന്നത്. നേരത്തെ ജസ്റ്റിസ് എ.എം.ഖൻവിൽക്കറാണ് കേസ് പരിഗണിക്കുന്നതിൽ നിന്ന് പിന്മാറിയത്. തോമസ് ചാണ്ടിയുടെ ഹർജി വെള്ളിയാഴ്ച മറ്റൊരു ബെഞ്ചാവും പരിഗണിക്കുക. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ഉൾപ്പെട്ട ബെഞ്ചാവും കേസ് പരിഗണിക്കുക.
സർക്കാരിനെതിരെ വ്യക്തിപരമായ ആവശ്യങ്ങളുന്നയിച്ച് മന്ത്രിക്ക് കോടതിയെ സമീപിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കേരള ഹൈക്കോടതി തോമസ് ചാണ്ടിയുടെ ഹർജി തള്ളിയത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more