1 GBP = 103.85

തോമസ് ചാണ്ടിയുടെ കായൽ കൈയേറ്റം:കളക്ടർ നിയമനടപടി തുടരും

തോമസ് ചാണ്ടിയുടെ കായൽ കൈയേറ്റം:കളക്ടർ നിയമനടപടി തുടരും

തിരുവനന്തപുരം: മന്ത്രി തോമസ് ചാണ്ടിയുടെ കായൽ കൈയേറ്രമടക്കമുള്ള നിയമ ലംഘനങ്ങളിൽ ആലപ്പുഴ ജില്ലാ കളക്ടർ ടി.വി.അനുപമ നടപടികളുമായി മുന്നോട്ട് പോകും. കളക്ടറുടെ നടപടികളിൽ തത്കാലം ഇടപെടേണ്ടതില്ലെന്നാണ് സർക്കാരിന്റെ നിലപാട്. കായൽ കൈയേറ്റം സംബന്ധിച്ച കളക്ടറുടെ അന്വേഷണ റിപ്പോർട്ട് ഇന്നലെ രാത്രിയോടെ റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരൻ മുഖ്യമന്ത്രിക്ക് കൈമാറി. വിഷയം ഇന്നത്തെ മന്ത്രിസഭായോഗത്തിൽ വരാൻ സാദ്ധ്യത കുറവാണ്. തോമസ് ചാണ്ടി സ്വയം ഈ വിഷയം ഉന്നയിച്ചേക്കാം. കളക്ടറുടെ റിപ്പോർട്ടിൽ കൈയേറ്റം സ്ഥിരീകരിച്ചിരിക്കെ,വിജിലൻസ് അന്വേഷണത്തിനാണ് സർക്കാർ തീരുമാനിക്കുന്നതെങ്കിൽ മറ്ര് നടപടികൾ തത്കാലം ഒഴിവാക്കാനും സമയം നീട്ടിക്കിട്ടാനും അത് സഹായകമാവും.

മാർത്താണ്ഡം കായൽ കൈയേറ്റം സംബന്ധിച്ച കേസ് മാത്രമേ ഇപ്പോൾ ഹൈക്കോടതിയുടെ പരിഗണനയിലുള്ളൂ. റോഡിന്റെ വീതി 2.8 മീറ്രറിൽ നിന്ന് 4 ആയി കൂട്ടിയെടുത്തതിൽ ഭൂസംരക്ഷണ നിയമ പ്രകാരം കേസെടുക്കാൻ കളക്ടർക്ക് കഴിയും. വാട്ടർവേൾഡ് ടൂറിസം കമ്പനി പുറമ്പോക്ക് ഭൂമി കൈയേറിയ കേസിലും ക്രിമിനൽ നടപടികൾ കൈക്കൊള്ളാം. മന്ത്രി തോമസ് ചാണ്ടി ഇപ്പോൾ കമ്പനിയുടെ തലപ്പത്തില്ലെങ്കിലും കൈയേറ്രം നടക്കുമ്പോൾ അദ്ദേഹം തന്നെയായിരുന്ന എം.ഡി. ഭൂസംരക്ഷണ നിയമപ്രകാരമുള്ള കേസ് ചാണ്ടിക്കെതിരെയാണ് എടുക്കുന്നതെങ്കിൽ അദ്ദേഹം രാജിവയ്ക്കേണ്ടിവരും . അതേ സമയം കൈയേറ്രവുമായി ബന്ധപ്പെട്ട നിയമക്കുരുക്കിൽ നിന്ന് രക്ഷപ്പെടാൻ മന്ത്രി നിയമോപദേശം തേടിയതായി സൂ‌ചനയുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more