1 GBP = 103.65
breaking news

ഹൈക്കോടതി പരാമർശത്തിനെതിരെ തോമസ് ചാണ്ടി സുപ്രീം കോടതിയിൽ അപ്പീൽ നൽകി

ഹൈക്കോടതി പരാമർശത്തിനെതിരെ തോമസ് ചാണ്ടി സുപ്രീം കോടതിയിൽ അപ്പീൽ നൽകി

തിരുവനന്തപുരം: ആലപ്പുഴ ജില്ലാ കളക്‌ടറുടെ റിപ്പോർട്ട് സ്‌റ്റേ ചെയ്യണമെന്ന ആവശ്യവുമായി മുൻ മന്ത്രി തോമസ് ചാണ്ടി സുപ്രീം കോടതിയിൽ അപ്പീൽ നൽകി. മന്ത്രി സഭയുടെ കൂട്ടുത്തരവാദിത്വം നഷ്‌ടമായെന്ന ഹൈക്കോടതി പരാമർശം നീക്കണമെന്ന ആവശ്യവും ചാണ്ടി ഹർജിയിൽ ഉന്നയിച്ചിട്ടുണ്ട്.

സുപ്രീം കോടതിയെ സമീപിക്കുന്നത് തിരിച്ചടി ആയേക്കുമെന്ന നിയമോപദേശം മറികടന്നാണ് തോമസ് ചാണ്ടി സുപ്രീം കോടതിയെ സമീപിച്ചത്. കായൽ കയ്യേറി റിസോർട്ട് നിർമ്മിച്ചതിനെ തുടർന്ന് കടുത്ത വിമർശനമാണ് തോമസ് ചാണ്ടിയ്‌ക്കെതിരെ ഹൈക്കോടതി ഉന്നയിച്ചത്. കേസ് പരിഗണിക്കവെ മന്ത്രി സഭയുടെ കൂട്ടുത്തരവാദിത്വം നഷ്‌ടമായെന്ന് കോടതി പരാമർശത്ത തുടർന്നാണ് തോമസ് ചാണ്ടി രാജി വച്ചത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more