1 GBP = 104.16

വി. യൗസേപ്പിതാവിന്റെ തിരുന്നാൾ നാളെ സൗത്താളിൽ….

വി. യൗസേപ്പിതാവിന്റെ തിരുന്നാൾ നാളെ സൗത്താളിൽ….

ദൈവത്തിന്റെ സ്വരം ശ്രവിച്ച് ദൈവഹിതം നിറവേറ്റിയ നീതിമാനും സാർവത്രിക സഭയുടെ മധ്യസ്ഥനും സംരക്ഷകനും തിരുകുടുംബത്തിന്റെ നാഥനും കാവൽക്കാരനുമായ വി. യൗസേപ്പിതാവിന്റെ തിരുന്നാൾ മാർച്ച് പതിനെട്ടാം തീയതി ഞായറാഴ്ച ഉച്ചക്ക് 2 മണി മുതൽ ഭക്തിനിർഭരമായി ആഘോഷിക്കുന്നു.

സൗത്താൾ സെന്റ് ആൻസലാം ദേവാലയത്തിൽ അഭിവന്ദ്യ മെത്രാൻ റവ. പോൾ മക്‌ലീനൻ തിരുനാൾ ദിവ്യബലിക്ക് മുഖ്യ കാർമ്മികത്വം വഹിക്കും.

ജപമാലയോട് കൂടി ആരംഭിക്കുന്ന തിരുനാൾ ശുശ്രൂഷയിൽ നൊവേന, ദിവ്യബലി , തിരുനാൾ പ്രദക്ഷിണം, സ്നേഹ വിരുന്നൊട് കൂടി സമാപിക്കും.

വി. യൗസേപ്പിതാവിന്റെ അനുഗ്രഹവും സംരക്ഷണവും നേടാനായി എല്ലാവരെയും ഈ തിരുനാളിലേക്ക് കേരള കാത്തലിക് ചാപ്ലിൻ റവ. ഫാ. ജോൺസൻ അലക്‌സാണ്ടർ സ്നേഹപൂർവ്വം ക്ഷണിക്കുന്നു.

SAINT ANSELM’S CHURCH,
THE GREEN, SOUTHALL, UB2 4BE

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more