1 GBP = 103.16

‘ആത്മീയ ജീവിതത്തെ ലാഘവത്തോടെ എടുക്കരുത്’ : മാര്‍ ജോസഫ് സ്രാമ്പിക്കല്‍ … ഇനി നാലാം ഒരുക്കദിന ധ്യാനം തിങ്കളാഴ്ച മാഞ്ചസ്റ്ററില്‍….

‘ആത്മീയ ജീവിതത്തെ ലാഘവത്തോടെ എടുക്കരുത്’ : മാര്‍ ജോസഫ് സ്രാമ്പിക്കല്‍ … ഇനി നാലാം ഒരുക്കദിന ധ്യാനം തിങ്കളാഴ്ച മാഞ്ചസ്റ്ററില്‍….

ഫാ. ബിജു കുന്നയ്ക്കാട്ട്

ഭൗതീകജീവിതത്തിലെ തിരക്കുകളും ഉത്തരവാദിത്വങ്ങളും വര്‍ദ്ധിക്കുമ്പോഴും ആത്മീയ ജീവിതത്തെ ലാഘവത്തോടെ കാണരുതെന്നും ദൈവീക ഉത്തരവാദിത്വങ്ങള്‍ മറക്കരുതെന്നും ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഓര്‍മ്മിപ്പിച്ചു. ഒക്ടോബറില്‍ നടക്കാനിരിക്കുന്ന ‘ഗ്രേറ്റ് ബ്രിട്ടന്‍ അഭിഷേകാഗ്‌നി’ ധ്യാനത്തിന് വിശ്വാസികളെ സജ്ജമാക്കുന്ന ഏകദിന ഒരുക്ക ധ്യാനത്തിന്റെ മൂന്നാം ദിവസം കേംബ്രിഡ്ജ് സെന്റ് ബാപ്റ്റിസ്റ്റ് കത്തീഡ്രല്‍ ദേവാലയത്തില്‍ ദിവ്യബലിയര്‍പ്പിച്ചു സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. സഭയില്‍ പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനങ്ങള്‍ പ്രത്യേകമായി അനുസ്മരിക്കുന്ന ഈ ശ്‌ളീഹാക്കാലത്തില്‍ അപ്പോസ്തലന്മാരെ പോലെ സാക്ഷ്യം വഹിക്കുവാനും ദൗത്യം നിര്‍വ്വഹിക്കുവാനും എല്ലാവര്ക്കും കടമയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഒരുക്കധ്യാനത്തില്‍ വചനപ്രഘോഷണം നടത്തിയ രൂപതാ ന്യൂ ഇവാഞ്ചലൈസേഷന്‍ ഡയറക്ടര്‍ റവ. ഫാ. സോജി ഓലിക്കലും പ്രശസ്ത അല്‍മായ വചന പ്രഘോഷകന്‍ ബ്രദര്‍ റെജി കൊട്ടാരവും ആത്മീയ ജീവിതത്തില്‍ മധ്യസ്ഥ പ്രാര്‍ത്ഥനയുടെ പ്രാധാന്യവും ഫലദായകത്വവും വിശ്വാസികളെ ഓര്‍മ്മിപ്പിച്ചു. അനുഗ്രഹീത ക്രിസ്തീയ ഭക്തിഗാന സംവിധായകന്‍ പീറ്റര്‍ ചേരാനെല്ലൂര്‍ നേതൃത്വം നല്‍കിയ സംഗീത ശുശ്രൂഷയും ആത്മീയ ഉണര്‍വേകി. ധ്യാനത്തിന്റെ തുടക്കത്തില്‍ കേംബ്രിഡ്ജ് റീജിയണിന്റെ കോര്‍ഡിനേറ്റര്‍ റവ. ഫാ. ടെറിന്‍ മുല്ലക്കര എല്ലാവര്‍ക്കും സ്വാഗതമാശംസിച്ചു.

നാലാം ഏകദിന ഒരുക്കധ്യാനം തിങ്കളാഴ്ച മാഞ്ചസ്റ്ററില്‍ നടക്കും. ലോങ്സൈറ്റ് സെന്റ് ജോസഫ്സ് ദേവാലയത്തില്‍ നടക്കുന്ന ഏകദിന ഒരുക്ക ധ്യാനം വൈകീട്ട് അഞ്ചര മുതല്‍ ഒന്‍പതര വരെയായിരിക്കുമെന്ന് മാഞ്ചസ്റ്റര്‍ റീജിയന്‍ കോര്‍ഡിനേറ്ററും രൂപതാ വികാരി ജനറാളുമായ വെരി. റവ. ഫാ. സജിമോന്‍ മലയില്‍ പുത്തന്‍പുര അറിയിച്ചു.

വിലാസം:

സെന്റ്. ജോസഫ് ചര്‍ച്ച്, ലോങ്സൈറ്റ് , മാഞ്ചസ്റ്റര്‍, M130BU

ദൈവാനുഗ്രഹ സമൃദ്ധി നേടുവാന്‍ എല്ലാവരെയും യേശുനാമത്തില്‍ സ്‌നേഹപൂര്‍വ്വം സ്വാഗതം ചെയ്യുന്നു.

 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more