1 GBP = 103.12

ലണ്ടന്‍ ട്യൂബ് ബോംബാക്രമണം; മൂന്നാമതൊരാള്‍ കൂടി അറസ്റ്റില്‍

ലണ്ടന്‍ ട്യൂബ് ബോംബാക്രമണം; മൂന്നാമതൊരാള്‍ കൂടി അറസ്റ്റില്‍

ലണ്ടനിലെ പാര്‍സന്‍സ് ഗ്രീന്‍ ട്യൂബ് സ്‌റ്റേഷനില്‍ നടന്ന തീവ്രവാദി ആക്രമണവുമായി ബന്ധപ്പെട്ട് മെറ്റ് പോലീസ് മൂന്നാമതൊരാളെക്കൂടി അറസ്റ്റ് ചെയ്തു. വെയ്ല്‍സിലെ ന്യൂ പോര്‍ട്ടില്‍ നിന്നാണ് ഇരുപത്തിയഞ്ചുകാരനായ ഇയ്യാളെ പോലീസ് പിടികൂടിയത്. ന്യൂപോര്‍ട്ടിലെ ജെഫ്‌റി സ്ട്രീറ്റില്‍ നിന്നുമാണ് ഇന്നലെ വൈകുന്നേരം ഏഴു മണിയോടെ അറസ്റ്റ് ചെയ്തത്. ഇയ്യാള്‍ താമസിച്ചിരുന്ന വീടും പരിസരവും പോലീസ് വലയത്തിലാണ്. ഫോറന്‍സിക് വിദഗ്ധരും സി ഐ ഡി ഓഫീസര്‍മാരും സ്ഥലത്ത് ക്യാമ്പ് ചെയ്ത് അന്വേഷണം നടത്തി വരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് നേരത്തെ സിറിയയില്‍ നിന്നും അഭയാര്‍തഥിയായെത്തിയ ഇരുപത്തിയൊന്നകാരനായ യഹിയ ഫാറൂഖിനെയും പതിനെട്ട്കാരനായ മറ്റൊരു യുവാവിനെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. വെള്ളിയാഴ്ചയുണ്ടായ പൊട്ടിത്തെറിയില്‍ 30ഓളം പേര്‍ക്കാണ് പരുക്കേറ്റത്. നേരത്തെ പിടിയിലായ പതിനെട്ട്കാരന്‍ താമസിച്ചിരുന്ന വീട്ടില്‍ അന്വേഷണോദ്യോഗസ്ഥര്‍ നടത്തുന്ന തിരച്ചില്‍ തുടരുകയാണ്. ഹീത്രു എയര്‌പോര്ട്ടിനടുത്ത് സ്റ്റാന്‍വെല്ലിലെ മറ്റൊരു വീട്ടിലും ഫോറന്‍സിക് വിദഗ്ദര്‍ പരിശോധന നടത്തുകയാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more