1 GBP = 103.25
breaking news

കടലിൽ മുങ്ങിത്താണ ബ്രിട്ടൻറെ ചരക്ക് കപ്പലായ തേസിൽഗോം ഇനി ക​ട​ലി​ൽ മു​ങ്ങി​ത്താ​ഴാ​തെ അടുത്ത് കാണാം

കടലിൽ മുങ്ങിത്താണ ബ്രിട്ടൻറെ ചരക്ക് കപ്പലായ തേസിൽഗോം ഇനി ക​ട​ലി​ൽ മു​ങ്ങി​ത്താ​ഴാ​തെ അടുത്ത് കാണാം

ല​ണ്ട​ൻ: കാ​ഴ്​​ച​ക​ളു​ടെ ക​ല​വ​റ​യാ​ണ്​ ക​ട​ൽ. എ​ന്നാ​ൽ, ക​ട​ലി​ന​ടി​യി​ലെ അ​ദ്​​ഭു​ത​ങ്ങ​ൾ കാ​ണാ​ൻ എ​ല്ലാ​വ​ർ​ക്കും അ​വ​സ​രം ല​ഭി​ക്കാ​റി​ല്ല. എ​ന്നാ​ൽ, ഈ പ​രി​മി​തി​യെ മ​റി​ക​ട​ന്നി​രി​ക്കു​ക​യാ​ണ്​ ബ്രി​ട്ട​ണി​ലെ നോ​ട്ടി​ങ്​​ഹാം സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നി​ന്ന​ട​ക്ക​മു​ള്ള ഒ​രു കൂ​ട്ടം ഗ​വേ​ഷ​ക​ർ.

ര​ണ്ടാം ലോ​ക​യു​ദ്ധ​കാ​ല​ത്ത്​ ​ഈജി​പ്​​തി​ലെ ചെ​ങ്ക​ട​ലി​ൽ നൂ​റു​ക​ണ​ക്കി​ന്​ ട​ൺ ച​ര​ക്കു​മാ​യി മു​ങ്ങി​ത്താ​ണ ച​ര​ക്കു​ക​പ്പ​ൽ ‘സ​ന്ദ​ർ​ശി​ക്കാ​നു​ള്ള’ അ​വ​സ​ര​മാ​ണ്​ ത്രി​മാ​ന സാങ്കേതിക​വി​ദ്യ​യി​ലൂ​ടെ (വി​ർ​ച്വ​ൽ റി​യാ​ലി​റ്റി) ഇ​വ​ർ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ക​ട​ലി​ന​ടി​യി​ൽ ചെ​ന്ന്​ ക​പ്പ​ൽ കാ​ണു​ന്ന​തി​ന്​ സ​മാ​ന​മാ​യ അ​നു​ഭ​വം ഇ​ത്​ സ​ന്ദ​ർ​ശ​ക​ന്​ ന​ൽ​കും. 1941ൽ ​ജ​ർ​മ​നി​യു​ടെ അ​ക്ര​മ​ണ​ത്തി​ൽ ത​ക​ർ​ന്ന ബ്രി​ട്ടീ​ഷ്​​ ക​പ്പ​ലാ​യ എ​സ്.​എ​സ്. തെ​സി​ൽ​ഗോ​മി​​​നെ​യാ​ണ് ‘തെ​സി​ൽ​ഗോം​ ​പ്രൊ​ജ​ക്​​റ്റ്​’ എ​ന്ന പേ​രി​ൽ ഇ​ങ്ങ​നെ അ​നു​ഭ​വ​വേ​ദ്യ​മാ​ക്കി​യി​രി​ക്കു​ന്ന​ത്. വി​മാ​ന​ഭാ​ഗ​ങ്ങ​ൾ, ട്ര​ക്കു​ക​ൾ, മോട്ടോർ ബൈ​ക്കു​ക​ൾ തു​ട​ങ്ങി​യ​വ​യാ​യി​രു​ന്നു ക​പ്പ​ലി​ലു​ണ്ടാ​യി​രു​ന്ന​ത്.

ഈജിപ്​​തി​ലെ റാ​സ്​ മു​ഹ​മ്മ​ദ്​ ദേ​ശീ​യ പാ​ർ​ക്കി​ന​ടു​ത്ത്​ ചെ​ങ്ക​ട​ലി​ൽ വി​ശ്ര​മി​ക്കു​ന്ന ക​പ്പ​ലി​ൻറെ ആ​യി​ര​ക്ക​ണ​ക്കി​ന്​ ചി​ത്ര​ങ്ങ​ളാ​ണ്​ ഇ​തി​നാ​യി ഉ​പ​യോ​ഗി​ച്ച​ത്. ലോ​ക​ത്തെ ക​ട​ൽ പ​ര്യ​വേ​ക്ഷ​ക​രു​ടെ ഇ​ഷ്​​ട​ല​ക്ഷ്യ​മാ​ണ്​ തെ​സി​ൽ​ഗോം. നോ​ട്ടി​ങ്​​ഹാം സ​ർ​വ​ക​ലാ​ശാ​ല​യു​ടെ കീ​ഴി​ൽ ന​ട​ന്നു കൊ​ണ്ടി​രി​ക്കു​ന്ന ക​ട​ൽ പു​രാ​വ​സ്​​തു​പ​ഠ​ന​ത്തി​​െൻറ ഭാ​ഗ​മാ​ണ്​ ‘തെ​സി​ൽ​ഗോം​ ​േപ്രാ​ജ​ക്​​റ്റ്​’. ഇൗ​ജി​പ്​​തി​ലെ ​െഎ​ൻ ഷം​സ്, അ​ല​ക്​​സാ​​​​​ണ്ട്രി​യ സ​ർ​വ​ക​ലാ​ശാ​ല​ക​ളു​മാ​യി ​േച​ർ​ന്നാ​ണ്​ പ​ദ്ധ​തി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more