1 GBP = 103.12

യുവാക്കളെ ലക്ഷ്യമിട്ട് തെരേസാ മെയ്; യൂണിവേഴ്‌സിറ്റി വിദ്യാര്തഥികളുടെ ടൂഷന്‍ ഫീസ് വര്‍ദ്ധന മരവിപ്പിച്ചു; 25,000 പൗണ്ട് ശമ്പളം കിട്ടിത്തുടങ്ങിയ ശേഷം മാത്രം തിരിച്ചടവ്; വീടുകള്‍ വാങ്ങാന്‍ പ്രത്യേക ഓഫറുകള്‍

യുവാക്കളെ ലക്ഷ്യമിട്ട് തെരേസാ മെയ്; യൂണിവേഴ്‌സിറ്റി വിദ്യാര്തഥികളുടെ ടൂഷന്‍ ഫീസ് വര്‍ദ്ധന മരവിപ്പിച്ചു; 25,000 പൗണ്ട് ശമ്പളം കിട്ടിത്തുടങ്ങിയ ശേഷം മാത്രം തിരിച്ചടവ്; വീടുകള്‍ വാങ്ങാന്‍ പ്രത്യേക ഓഫറുകള്‍

കോര്‍ബിന്റെ പ്രഖ്യാപനങ്ങള്‍ക്ക് തിരിച്ചടിയെന്നോണം തെരേസാ മേയും യുവാക്കളെ ലക്ഷ്യമിട്ട് പുതിയ പദ്ധതികളുമായി രംഗത്തെത്തി. യൂണിവേഴ്‌സിറ്റി വിദ്യാര്തഥികളുടെ ടൂഷന്‍ ഫീസ് വര്‍ദ്ധന മരവിപ്പിച്ച് കൊണ്ടാണ് പ്രധാനമന്ത്രി രംഗത്തെത്തിയത്, കൂടാതെ പഠനം കഴിഞ്ഞെത്തുന്ന വിദ്യാര്തഥികള്‍ അവര്‍ക്ക് 25000 പൗണ്ട് വാര്‍ഷിക വരുമാനം കിട്ടുന്ന സമയത്ത് മാത്രം തിരിച്ചടവ് നടത്തിയാല്‍ മതിയെന്ന പ്രഖ്യാപനവും യുവാക്കളുടെയിടയില്‍ ഏറെ ചലനങ്ങളാണ് സൃഷ്ടിച്ചിട്ടുള്ളത്. ഇതിനു മുന്‍പ് തിരിച്ചടവിന് വാര്‍ഷിക വരുമാനം 21000 പൗണ്ട് ആയിരുന്നു.

1.2 മില്യണ്‍ പൗണ്ടിന്റെ ചിലവ് വരുന്ന നിര്‍ദ്ദേശം അടുത്ത മാസം അവതരിപ്പിക്കുന്ന ബഡ്ജറ്റിലൂടെ മുന്നോട്ട് പോകുമെന്നാണ് പ്രധാനമന്ത്രി പറയുന്നത്. കൂടാതെ കുറഞ്ഞ വരുമാനക്കരെ ലക്ഷ്യമിട്ട് വീട് വാങ്ങുന്നതിനുള്ള സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുമെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ഹെല്പ് ടു ബൈ, ഇക്കുറ്റി ലോണ്‍ സ്‌കീം തുടങ്ങിയവ പ്രകാരം യുവാക്കളെ കൂടുതല്‍ ആകര്‍ഷിക്കുന്നതിനുള്ള പദ്ധതികളും പ്രധാനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്.

ഇതിന്റെ ഭാഗമായി 2020 ആകുമ്പോഴേക്കും ഒരു മില്യണ്‍ വീടുകള്‍ നിര്‍മ്മിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുകയാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more