1 GBP = 104.16

മലയാളികളടക്കമുള്ള വിദേശ വിദ്യാര്തഥികൾക്ക് ബ്രിട്ടനിൽ കൂടുതൽ അവസരങ്ങൾ തെളിയുമോ? മുൻ നിലപാടുകളിൽ അയവ് വരുത്തി തെരേസാ മേയ്

മലയാളികളടക്കമുള്ള വിദേശ വിദ്യാര്തഥികൾക്ക് ബ്രിട്ടനിൽ കൂടുതൽ അവസരങ്ങൾ തെളിയുമോ? മുൻ നിലപാടുകളിൽ അയവ് വരുത്തി തെരേസാ മേയ്

ലണ്ടൻ: ഒരു കാലത്ത് മലയാളികളടക്കമുള്ള വിദ്യാർത്ഥികളുടെ പറുദീസയായിരുന്ന ബ്രിട്ടന് വിലങ്ങുതടിയായത് തെരേസാ മേയുടെ രംഗപ്രവേശത്തോടെയായിരുന്നു. മേയ് ഹോം സെക്രട്ടറിയായി ചുമതലയേറ്റ ശേഷമായിരുന്നു വിദേശ വിദ്യാര്തഥികളുടെ ബ്രിട്ടനിലേക്കുള്ള വരവിന് വിരാമമായത്. വിദേശ വിദ്യാർത്ഥികളുടെ കണക്കും നെറ്റ് ഇമിഗ്രേഷനിൽ ഉൾപ്പെടുത്തി കുടിയേറ്റക്കണക്ക് അതി ഭീകരമായി അവതരിപ്പിച്ച് കൊണ്ടായിരുന്നു മേയുടെ വരവ്. ഒരു പരിധി വരെ ബ്രിട്ടീഷ് ജനതയെ കൺസർവേറ്റീവ് പാർട്ടിയുടെ കൂടെ നിർത്താൻ ആ കണക്കുകൾ ധാരാളം മതിയായിരുന്നു. അന്നും മുൻനിര യൂണിവേഴ്സിറ്റികളും വിദ്യാഭാസ വിദഗദ്ധരും മേയുടെ തീരുമാനത്തിനെതിരായിരുന്നു എങ്കിലും യൂണിവേഴ്സിറ്റി ഫീസ് വർദ്ധിപ്പിച്ചുകൊണ്ട് അവർ തൽക്കാല പരിഹാരം കണ്ടു.
ബ്രിക്സിറ്റ്‌ നിയമ നിർമ്മാണവുമായി ബന്ധപ്പെട്ട് പാർട്ടിയിലെ വിമതപക്ഷം നടത്തുന്ന നീക്കങ്ങളുടെ സമ്മർദ്ധമാണ് ഇപ്പോഴത്തെ ഈ തീരുമാനത്തിനാധാരം എന്ന് പ്രമുഖ ദിനപത്രമായ ഇൻഡിപെൻഡന്റ് റിപ്പോർട്ട് ചെയ്യുന്നു. ഹോം സെക്രട്ടറി ആംബർ റുഡ്,ചാൻസിലർ ഫിലിപ്പ് ഹാമണ്ട്,ഫോറിൻ സെക്രട്ടറി ബോറിസ് ജോൺസൻ എന്നിവരുടെ നേതൃത്വത്തിൽ ഉള്ള ക്യാബിനറ് അംഗങ്ങളാണ് തെരേസ മെയ്ക്ക് ഭീഷണിയായി ഇപ്പോൾ നിലകൊള്ളുന്നവർ.

ബ്രിട്ടനിലെ വിദ്യാഭാസ മേഖലയിലേക്ക് കൂടുതൽ വിദ്യാർത്ഥികളെ ആകർഷിക്കാനുതകുന്ന രീതിയിലാണ് തെരേസ മെയ് ചൈനയിൽ സന്ദർശനത്തിൽ പ്രസംഗിച്ചത്. “താൻ ഹോം സെക്രട്ടറി ആയിരുന്നപ്പോൾ എന്തായിരുന്നു വിദ്യാർത്ഥികളുടെ അവസ്ഥ് എന്ന് പ്രത്യേകം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ഏകദേശം തൊള്ളായിരത്തോളം കോളേജുകൾ വിദ്യാർത്ഥികളെ ചുഷണം ചെയ്യുകയായിരുന്നു. അവർ വിദ്യാഭാസം നല്കുന്നതിലുപരിയായി തൊഴിലിനായി ആൾക്കാരെ ബ്രിട്ടനിൽ എത്തിക്കുവാനുള്ള കുറുക്കുവഴിക്കായിട്ടാണ് എഡ്യൂക്കേഷൻ സിസ്റ്റത്തെ ഉപയോഗിച്ചത്. എന്നാൽ ഇന്ന് അത് മാറി” മെയ് പറഞ്ഞു.

എന്തായാലും ബ്രിക്സിറ്റ് നടപടികൾ പൂർത്തിയാക്കുവാൻ എം പി മാരുടെ പിന്തുണ വേണമെന്നിരിക്കെ സമ്മർദ്ദങ്ങളുടെ പുറത്തു തെരേസ മെയ് തന്റെ തീരുമാനത്തിൽ എത്രമാത്രം മാറ്റങ്ങൾ കൊണ്ടുവരും എന്ന് ഉറ്റുനോക്കുകയാണ് എല്ലാവരും. അങ്ങനെ സംഭവിച്ചാൽ മലയാളികൾ ഉൾപ്പെടെയുള്ള അനേക വിദ്യാർത്ഥികൾളുടെ മുന്നിൽ യു കെ യിലെ യൂണിവേഴ്സികളുടെ വാതിൽ മലർക്കെ തുറക്കുവാൻ സാധിക്കും.

സോഫ്റ്റ് ബ്രിക്സിറ്റിനായി വാദിച്ചവരുടെ അഭിപ്രായത്തിൽ വിദേശ വിദ്യാർത്ഥികളെ നേടി എമിഗ്രേഷനിൽ നിന്നും മാറ്റിയാൽ നെറ്റ് എമിഗ്രെഷൻ കുറക്കുക എന്ന കൺസർവേറ്റിവ് നയം പ്രാബല്യത്തിൽ വരുത്തുവാൻ സാധിക്കുമെന്നും കൂടുതൽ വിദ്യാർത്ഥികൾക്ക് ബ്രിട്ടണിൽ വിദ്യാഭാസത്തിനായി കടന്നു വന്നുകൊണ്ടു രാജ്യത്തിന് സാമ്പത്തീക വരുമാനം കൂട്ടുവാൻ സാധിക്കുമെന്നും അഭിപ്രായപ്പെട്ടു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more