1 GBP = 103.35
breaking news

കരുത്തു തെളിയിക്കുവാന്‍ കടല്‍ കടന്ന് തെമ്മാടികള്‍ അമേരിക്കയിലേക്ക്

കരുത്തു തെളിയിക്കുവാന്‍ കടല്‍ കടന്ന്   തെമ്മാടികള്‍ അമേരിക്കയിലേക്ക്

ബ്രിട്ടനിലെ തെമ്മാടികളെ മെരുക്കാന്‍ അമേരിക്കന്‍ മല്ലന്മാര്‍ക്ക് കഴിയുമോ ? ഉത്തരം അറിയുവാന്‍ സെപ്റ്റംബര്‍ 4 വരെ കാത്തിരിക്കണം. അതേ..യുകെ മലയാളികളുടെ അഭിമാനം കാക്കുവാന്‍ കഴിഞ്ഞ യുകെ വടംവലി ചരിത്രത്തിലെ മുടിചൂടാമന്നന്‍മാരായ വൂസ്റ്റര്‍ തെമ്മാടികള്‍
അടുത്തമാസം രണ്ടാം തീയതി അമേരിക്കക്ക് പറക്കുകയാണ്.

അമേരിക്കയിലെ ഏറ്റവും വലിയ മലയാളി കൂട്ടായ്മ്മ ആയ ചിക്കാഗോ സോഷ്യല്‍ ക്ലബ് സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര വടംവലി മത്സരത്തില്‍ പങ്കെടുക്കുന്നതിനാണ് തെമ്മാടികള്‍ പുറപ്പെടുന്നത്.2011 മുതല്‍ യുകെയില്‍ പങ്കെടുത്ത എല്ലാ വടംവലി മത്സരങ്ങളിലും എതിരാളികളെ മലര്‍ത്തിയടിച്ചു തീ പാറുന്ന വിജയം കാഴ്ച വച്ചിട്ടുള്ള വരാണ് വൂസ്റ്ററിലെ തെമ്മാടികള്‍ .

കഴിഞ്ഞ മാസം യുക്മ സംഘടിപ്പിച്ച പ്രഥമ വള്ളംകളി മത്സരത്തില്‍ ഒന്നാംസ്ഥാനം നേടിയതിന്റെ ആവേശം കെട്ടടങ്ങുന്നതിനു മുമ്പേയാണ് തെമ്മാടികള്‍ വടംവലി മത്സരത്തില്‍ പങ്കെടുക്കാന്‍ അമേരിക്കയിലേക്ക് യാത്ര ആവുന്നത്.

തെമ്മാടി വടം വലി ടീം ക്യാപ്റ്റന്‍ ആയ ഷിജു അലക്‌സിന്റെ നേതൃത്വത്തിലാണ് പരിശീലനം പുരോഗമിക്കുന്നത് . ഒരു അന്താരാഷ്ട്ര മത്സരത്തില്‍ ആദ്യമായി പങ്കെടുക്കുന്നതുകൊണ്ടു തന്നെ അതി കഠിനമായ പരിശീലനമാണ് ഇപ്പോള്‍ നടക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു. ടീം അംഗങ്ങള്‍ എല്ലാവരും വളരെ ആവേശത്തില്‍ ആണ്. മുറ തെറ്റാതെ പരിശീലനത്തില്‍ എല്ലവരും പങ്കെടുക്കുന്നു. ഇത്തവണ അമേരിക്കയിലെ തെമ്മാടിയുടെ സാന്നിധ്യം പങ്കെടുക്കുന്ന മറ്റു ടീമുകള്‍ക്ക് മത്സരം കടുത്തതാക്കുമെന്നു അദ്ദേഹം പറഞ്ഞു.

കരുത്തരും നിലവിലെ ചാമ്പ്യന്മാരുമായ കുവൈറ്റ് , ഖത്തര്‍, അബുദാബി, കാനഡ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും അതുപോലെ അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും മത്സരിക്കാനെത്തുന്ന പരിചയ സമ്പന്നരായ ടീമുകളോട് ആണ് ഏറ്റുമുട്ടുന്നത് , തെമ്മാടിക്കു ഇത് കനത്ത ഒരു വെല്ലുവിളി തന്നെ ആയിരിക്കും.

തെമ്മാടി ടീമിലെ അംഗങ്ങള്‍ താഴെപ്പരയുന്നവരാന്

Shiju Alex ( Captain )
Jaison Joseph, Shony Jose, Girish Sasi, Binoy Thomas,Noby k Jose, Saju Abraham,Jose Mathai, Lukose Mathew,George Xavier .

ടീമിനോടൊപ്പം അമേരിക്കന്‍ പര്യടനത്തിന് കട്ട സപ്പോര്‍ട്ട് നല്‍കാന്‍ മാല്‍വേനില്‍ നിന്നും റെജി ചാക്കോ , ടി റ്റു സിറിയക് , ഗ്ലോസ്റ്ററില്‍ നിന്നും ശിവ കമ്മത് , നോട്ടിങ്ങാമില്‍ നിന്നും ഡിക്‌സ് ജോര്‍ജ് ,വൂസ്റ്ററില്‍ നിന്നും ജോണ്‍ തോമസ് എന്നിവരും ഒപ്പം ചേരുന്നു .

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more