1 GBP = 103.83
breaking news

ഉത്തരകൊറിയയെ തകര്‍ക്കുമെന്ന് ട്രംപ് യുഎന്നില്‍

ഉത്തരകൊറിയയെ തകര്‍ക്കുമെന്ന് ട്രംപ് യുഎന്നില്‍

ഐക്യരാഷ്ട്രസഭാകേന്ദ്രം  ആണവപദ്ധതികളില്‍നിന്ന് പിന്മാറിയില്ലെങ്കില്‍ ഉത്തരകൊറിയയെ നശിപ്പിക്കാനും മടിക്കില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. യുഎന്‍ പൊതുസഭയില്‍ നടത്തിയ കന്നിപ്രസംഗത്തിലാണ് ട്രംപ് പറഞ്ഞത്. ഉത്തരകൊറിയയെയും ഇറാനെയും അതിരൂക്ഷമായി പരിഹസിച്ച ട്രംപ് യുഎന്നിന് അമേരിക്ക നല്‍കുന്ന സാമ്പത്തിക സഹായം ‘അധികബാധ്യത’യാണെന്ന് വിശേഷിപ്പിച്ചു.

റോക്കറ്റ് മനുഷ്യന്റേത് ചാവേര്‍ ദൌത്യമാണെന്ന് ട്രംപ് ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് അന്നിനെ പരിഹസിച്ചു. ഉത്തരകൊറിയയെ ഒറ്റപ്പെടുത്താനായി വ്യാപാരബന്ധിങ്ങള്‍ നിര്‍ത്തിവയ്ക്കണമെന്നും ട്രംപ് ലോകരാഷ്ട്രങ്ങളോട് ആവശ്യപ്പെട്ടു. ഇറാന്റെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട് ഒബാമ ഭരണകൂടം ഉണ്ടാക്കിയ ചരിത്രപരമായ ധാരണയെ ‘നാണക്കേടെ’ന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. ഐക്യരാഷ്ടസഭയ്ക്ക് നല്‍കുന്ന അമേരിക്കയുടെ സംഭാവനകള്‍ കുറച്ചുകൊണ്ടുവരുമെന്ന സൂചനയും ട്രംപ് നല്‍കി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more