1 GBP = 103.62
breaking news

ഭീകരര്‍ പീഡിപ്പിച്ചില്ല: ഫാ. ടോം ഉഴുന്നാലില്‍

ഭീകരര്‍ പീഡിപ്പിച്ചില്ല: ഫാ. ടോം ഉഴുന്നാലില്‍

വത്തിക്കാന്‍ സിറ്റി: ഭീകരര്‍ തന്നെ ഒരു തരത്തിലും പീഡിപ്പിച്ചില്ലെന്ന് ഫാദര്‍ ടോം ഉഴുന്നാലില്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു. യെമനില്‍ ഭീകരരുടെ താവളത്തിലെ 18 മാസത്തെ തടവിനു ശേഷം വത്തിക്കാനില്‍ എത്തിയ ടോം, സലേഷ്യന്‍ ആസ്ഥാനത്ത് വെച്ചാണ് മാദ്ധ്യമങ്ങളോട് സംസാരിച്ചത്.

ഒരിക്കല്‍പോലും അവര്‍ മോശമായി പെരുമാറിയില്ല. പ്രമേഹത്തിനുള്ള മരുന്നും ഡോക്ടറുടെ സേവനവും അവര്‍ നല്‍കി. ഒന്നരവര്‍ഷവും ഒരേ വസ്ത്രമാണു ധരിച്ചത്. രണ്ടോ മൂന്നോ തവണ താവളം മാറ്റി. ഓരോ തവണയും കണ്ണു മൂടിക്കെട്ടിയാണു കൊണ്ടുപോയത്. തട്ടിക്കൊണ്ടു പോയവര്‍ അറബിയാണു സംസാരിച്ചത്. അതിനാല്‍ ആശയവിനിമയം ബുദ്ധിമുട്ടായിരുന്നു. അല്‍പം ചില ഇംഗ്ലിഷ് വാക്കുകള്‍ കൊണ്ടായിരുന്നു സംസാരിച്ചിരുന്നത്. തടവ് കാലത്ത് പ്രാര്‍ത്ഥനയിലാണ് ഏറെ സമയവും ചെലവിട്ടത്. താന്‍ കൊല്ലപ്പെടുമെന്ന് ഒരിക്കല്‍പോലും ചിന്തിച്ചിരുന്നില്ലെന്നും ഉഴുന്നാലില്‍ പറഞ്ഞു.

ഫാ. ടോം വത്തിക്കാനില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയെ സന്ദര്‍ശിച്ച് അനുഗ്രഹം തേടിയിരുന്നു. ചികിത്സയ്ക്കും വിശ്രമത്തിനും ശേഷം അദ്ദേഹം കേരളത്തിലേക്ക് മടങ്ങും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more