1 GBP = 103.12

ഹിന്ദുപാകിസ്ഥാൻ വിവാദം, പോരാട്ടത്തിന് യു.ഡി.എഫ്, തിരിച്ചടിക്കാൻ ബി.ജെ.പി

ഹിന്ദുപാകിസ്ഥാൻ വിവാദം, പോരാട്ടത്തിന് യു.ഡി.എഫ്, തിരിച്ചടിക്കാൻ ബി.ജെ.പി

തിരുവനന്തപുരം: ബി.ജെ.പി വീണ്ടും അധികാരത്തിലെത്തിയാൽ ഭരണഘടന പൊളിച്ചെഴുതി രാജ്യത്തെ ഹിന്ദുപാകിസ്ഥാനാക്കുമെന്ന ശശി തരൂർ എം.പിയുടെ പ്രസ്താവന സംഘപരിവാർ വിരുദ്ധ പോരാട്ടത്തിനുള്ള ആയുധമാക്കുകയാണ് യു.ഡി.എഫ് നേതൃത്വം. കേരളത്തിൽ ബി.ജെ.പിയോട് ശക്തമായി ഏറ്റുമുട്ടുന്നത് സി.പി.എം ആണെന്ന ധാരണ തിരുത്താൻ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് കിട്ടിയ അവസരമായിട്ടാണ് കോൺഗ്രസ് നേതൃത്വത്തിലെ പലരും ഇതിനെ കാണുന്നത്. വാക്കുകൾ സൂക്ഷിച്ച് പ്രയോഗിക്കണമെന്ന് പറഞ്ഞ് എ.ഐ.സി.സി നേതൃത്വം തരൂരിനെ അനുകൂലിക്കാതിരുന്നിട്ടും സംസ്ഥാനത്തെ മുതിർന്ന നേതാക്കൾ ഒന്നടങ്കം തരൂരിന് പിന്തുണയുമായി രംഗത്ത് വന്നത് ഇതിന്റെ ഭാഗം. ഇന്നലെ തരൂരിന്റെ എം.പി ഓഫീസിന് നേർക്കുണ്ടായ ആക്രമണത്തെ തുടർന്നുണ്ടായ നേതാക്കളുടെ പ്രതികരണവും ഇത് വ്യക്തമാക്കുന്നു.
അതേസമയം, തരൂരിന്റെ വിവാദപരാമർശത്തിനെതിരെ പ്രതിഷേധം കനപ്പിച്ച് സംസ്ഥാന ബി.ജെ.പിയും വീര്യം കൂട്ടാനൊരുങ്ങുകയാണ്. ഒന്നര മാസത്തിലേറെയായി സംസ്ഥാന അദ്ധ്യക്ഷനില്ലാതെ തുടരുന്ന സംസ്ഥാന ബി.ജെ.പിക്ക് പ്രവർത്തകരുടെ ആത്മവിശ്വാസം വീണ്ടെടുത്ത് സംഘടനാശേഷിയെ ചലിപ്പിക്കാൻ അവസരമൊരുക്കേണ്ടത് അനിവാര്യമാണ്. തരൂരിനെതിരായ പ്രതിഷേധം വരും ദിവസങ്ങളിലും ശക്തമാക്കുക വഴി അതിന് കഴിയുമെന്ന കണക്കുകൂട്ടലിലാണ് നേതൃത്വം.

വാക്കുകളിൽ മിതത്വം പാലിക്കണമെന്ന് പറഞ്ഞ് എ.ഐ.സി.സി നേതൃത്വം തരൂരിനെ തിരുത്താൻ തുനിഞ്ഞിട്ടും നിലപാടിൽ ഉറച്ചുനിൽക്കുകയാണെന്ന തരൂരിന്റെ പ്രസ്താവന ശ്രദ്ധേയമാണ്. ലേഖനങ്ങളിലൂടെയും പ്രസ്താവനകളിലൂടെയും തന്റെ വാദങ്ങളെ അദ്ദേഹം ന്യായീകരിക്കുകയുമാണ്. തരൂർ വിവാദത്തിൽ സംസ്ഥാന ഇടത് നേതൃത്വം മൗനം പാലിക്കുകയാണെങ്കിലും ദേശീയതലത്തിൽ ഇടത് ബുദ്ധിജീവികൾ തരൂരിനെ തുണച്ച് രംഗത്ത് വന്നതും ശ്രദ്ധേയം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more