1 GBP = 104.16

തായ് ഗുഹയിലെ രക്ഷാപ്രവർത്തനത്തിനിടെ ഒരു മരണം

തായ് ഗുഹയിലെ രക്ഷാപ്രവർത്തനത്തിനിടെ ഒരു മരണം

ബാ​ങ്കോ​ക്: ദി​​വ​​സങ്ങൾക്ക്​ മു​​മ്പ്​ താ​​യ്​​​ല​​ൻ​​ഡി​​ലെ ലാ​​വോ​​ങ് ഗു​​ഹ​​യി​​ല്‍ കു​​ടു​​ങ്ങി​​യ 13 പേ​​രെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഒരു മരണം. മുൻ നാവികസേന മുങ്ങൽവിദഗ്ധൻ സമൺ കുനൻ(38) ആണ് മരിച്ചത്. ഗുഹയിൽ എയർടാങ്ക് സ്ഥാപിക്കുന്നതിനിടെ ഒാക്സിജൻ കിട്ടാതായതോടെ അബോധാവസ്ഥയിലാകുകയായിരുന്നു. പിന്നീട് മരണത്തിന് കീഴടങ്ങി.

ഗു​ഹ​യി​ൽ കു​ടു​ങ്ങി​യ 12 കു​ട്ടി​ക​ളും അ​വ​രു​ടെ ഫു​ട്​​ബാ​ൾ കോ​ച്ചും ആ​രോ​ഗ്യ​ത്തോ​ടെ ഇ​രി​ക്കു​ന്ന​താ​യി വ്യ​ക്ത​മാ​ക്കു​ന്ന വി​ഡി​യോ കഴിഞ്ഞദിവസം  പു​റ​ത്ത് വന്നിരുന്നു. ചി​രി​ച്ചു​കൊ​ണ്ട്​ ത​ങ്ങ​ളെ ഒാ​രോ​ന്നാ​യി പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന ദൃ​ശ്യ​ങ്ങ​ളാ​ണ്​ വി​ഡി​യോ​യി​ലു​ള്ള​ത്. വി​ഡി​യോ​യി​ൽ 11 പേ​രെ​യാ​ണ് കാ​ണി​ക്കു​ന്ന​ത്. ദിവസങ്ങൾക്ക് മുമ്പ് ഗു​ഹ​യി​ൽ കു​ടു​ങ്ങി​പ്പോ​യ ഇ​വ​രെ തി​ങ്ക​ളാ​ഴ്​​ച​യാ​ണ്​ ബ്രി​ട്ട​നി​ലെ നീ​ന്ത​ൽ വി​ദ​ഗ്​​ധ​ർ ക​ണ്ടെ​ത്തി​യ​ത്. ക്ഷീ​ണി​ച്ച്​  അ​വ​ശ​രാ​യി​രു​ന്ന സം​ഘത്തിന് ഉ​ട​ൻ​ത​ന്നെ ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ ഭ​ക്ഷ​ണ​വും വെ​ള്ള​വും ന​ൽ​കു​ക​യാ​യി​രു​ന്നു. പി​ന്നാ​ലെ ഒ​രു ഡോ​ക്ട​റും ന​ഴ്സു​മു​ൾ​പ്പെ​ടെ ഏ​ഴ്​  താ​യ് നേ​വി സം​ഘം കു​ട്ടി​ക​ൾ​ക്ക​ടു​ത്തെ​ത്തി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more