1 GBP = 103.90

ലോക സുന്ദരിയെ പരിഹസിച്ച് ട്വീറ്റ്: ശശി തരൂരിനെതിരെ ദേശീയ വനിതാ കമ്മിഷൻ

ലോക സുന്ദരിയെ പരിഹസിച്ച് ട്വീറ്റ്: ശശി തരൂരിനെതിരെ ദേശീയ വനിതാ കമ്മിഷൻ

ന്യൂഡൽഹി: ലോക സുന്ദരിപ്പട്ടം നേടിയ മാനുഷി ഛില്ലറിനെ പരിഹസിച്ച മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് എ.പിയുമായ ശശി തരൂരിനെതിരെ ദേശിയ വനിതാ കമ്മിഷൻ രംഗത്ത്. മാനുഷി ഛില്ലറിന്റെ ചരിത്ര നേട്ടത്തെ നോട്ട് അസാധുവാക്കൽ വിഷയവുമായി താരതമ്യം ചെയ്‌ത് നടത്തിയ ട്വീറ്റിനെതിരെയാണ് ദേശീയ വനിതാ കമ്മിഷൻ നോട്ടീസ് അയച്ചിരിക്കുന്നത്.
എന്നാൽ ട്വീറ്റ് വിവാദമായതിനെ തുടർന്ന് മാപ്പപേക്ഷ നടത്തി തരൂർ രംഗത്തെത്തി. താൻ ഒരു തമാശ പറഞ്ഞതാണെന്നും ആരെയും വേദനിപ്പിക്കാൻ വേണ്ടി ചെയ്തതല്ലെന്നും തരൂർ മറ്റൊരു ട്വീറ്റിൽ വ്യക്തമാക്കി. അദ്ദേഹത്തിന്റെ വിവാദ പരാമ‌ർശത്തിനെതിരെ നിരവധി പേർ രംഗത്തെത്തിയിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more