1 GBP =
breaking news

അമേരിക്കയിലെ ടെക്‌സസിലെ പള്ളിയിൽ വെടിവയ്‌പ്, 27 മരണം

അമേരിക്കയിലെ ടെക്‌സസിലെ പള്ളിയിൽ വെടിവയ്‌പ്, 27 മരണം

ടെക്‌സസ്: അമേരിക്കയിലെ ടെക്‌സസിലെ പള്ളിയിൽ ഞായറാഴ്‌ച പ്രാർത്ഥനയ്‌‌ക്കെത്തിയ വിശ്വാസികൾക്ക് നേരെ പ്രാദേശിക സമയം 11.30ന് ഉണ്ടായ വെടിവയ്‌പിൽ ചുരുങ്ങിയത് 27 പേർ കൊല്ലപ്പെട്ടതായി അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായും മരണ സംഖ്യ ഇനിയും ഉയരാനിടയുണ്ടെന്നുമാണ് റിപ്പോർട്ട്.

സതർലാൻഡ് സ്‌പ്രിംഗ്‌സിലെ ബാപ്‌റ്റിസ്‌റ്റ് ചർച്ചിൽ ആക്രമണം നടത്തിയ ആയുധധാരിയെ പിന്നീട് സമീപ പ്രദേശത്ത് നടത്തിയ തിരച്ചിലിനൊടുവിൽ വധിച്ചു. എന്നാൽ ഇയാളെ പൊലീസ് വെടിവച്ച് കൊന്നതാണോ സ്വയം ജീവനൊടുക്കിയതാണോയെന്ന് വ്യക്തമായിട്ടില്ല. സംഭവത്തിന് പിന്നിൽ തീവ്രവാദ ബന്ധമുണ്ടോയെന്നും സ്ഥിരീകരിച്ചിട്ടില്ല.

പ്രാർഥന നടക്കുമ്പോൾ ദേവാലയത്തിനകത്തേക്ക് ഒറ്റയ്ക്കു നടന്നു കയറിയ അക്രമി തുരുതുരെ വെടിയുതിർക്കുകയായിരുന്നു. തുടർച്ചയായി വെടിയൊച്ച കേട്ടതായി സമീപവാസികൾ പറഞ്ഞു. ഒട്ടേറെ പേരെ സ്ഥലത്തുനിന്ന് ആശുപത്രിയിലേക്കു നീക്കുന്നതു കണ്ടതായും റിപ്പോർട്ടുകളുണ്ട്. അക്രമി കൊല്ലപ്പെട്ടതായാണു സൂചന. പൊലീസിനു പുറമെ എഫ്ബിഐയും സ്ഥലത്തെത്തിയിട്ടുണ്ട്.

Post Your Comments Here ( Click here for malayalam )

Press Esc to close

other news

show more