1 GBP = 103.12

പ്ലാസ്റ്റിക് മാലിന്യ നിർമ്മാർജ്ജനം; മേയുടെ പദ്ധതിക്ക് പിന്തുണയുമായി ടെസ്‌കോ സൂപ്പർമാർക്കറ്റ്

പ്ലാസ്റ്റിക് മാലിന്യ നിർമ്മാർജ്ജനം; മേയുടെ പദ്ധതിക്ക് പിന്തുണയുമായി ടെസ്‌കോ സൂപ്പർമാർക്കറ്റ്

ലണ്ടൻ: പ്ലാസ്റ്റിക് മാലിന്യം നിർമ്മാർജ്ജനം ചെയ്യുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി തെരേസാ മെയ്‌ പ്രഖ്യാപിച്ച ഇരുപത്തിയഞ്ച് വർഷം നീണ്ടു നിൽക്കുന്ന പ്രവർത്തന പരിപാടികൾക്ക് പിന്തുണയേറുന്നു. സൂപ്പർ മാർക്കറ്റ് ഭീമനായ ടെസ്‌കോയാണ് പദ്ധതിക്ക് പിന്തുണയുമായി ആദ്യം മുന്നോട്ട് വന്നത്. ഡിപ്പോസിറ്റ് ആൻഡ് റിട്ടേൺ സ്കീമിനാണ് ടെസ്‌കോ തുടക്കമിടുന്നത്. ഉപയോഗിച്ച് കഴിഞ്ഞ പ്ലാസ്റ്റിക് ബോട്ടിലുകൾ, കപ്പുകൾ, പാക്കേജിങ്ങുകൾ തുടങ്ങിയവ സൂപ്പർമാർക്കറ്റുകളിൽ തിരിച്ചെത്തിച്ച് പുനഃചംക്രമണ പ്രക്രിയക്ക് വിധേയമാക്കുന്ന സ്കീമാണ് ആവിഷ്കരിച്ചിട്ടുള്ളത്.

ഡിപ്പോസിറ്റ് ആൻഡ് റിട്ടേൺ സ്കീമിന് ടെസ്കോക്ക് പിന്നാലെ മറ്റ് സൂപ്പർമാർക്കറ്റുകളും മുന്നോട്ട് വരുമെന്നാണ് കരുതപ്പെടുന്നത്. യുകെയിൽ ഏറ്റവുമധികം പ്ലാസ്റ്റിക് ബോട്ടിൽ സോഫ്റ്റ് ഡ്രിങ്ക്സ് ഉത്പാദിപ്പിക്കുന്ന കൊക്ക കോളയും ഡിപ്പോസിറ്റ് ആൻഡ് റിട്ടേൺ പദ്ധതിക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഐസ്ലൻഡും, സെയിൻസ്ബറീസും, ആൽഡിയും, മാർക്സ് ആൻഡ് സ്പെൻസറുമൊക്ക പദ്ധതി നടപ്പാക്കുന്നതിനുള്ള ആലോചനയിലാണ്.

പദ്ധതിയുടെ ഭാഗമായി സൂപ്പർമാർക്കറ്റുകളിൽ പ്രത്യേക പ്ലാസ്റ്റിക് വിമുക്ത മേഖലകൾ സജ്ജീകരിക്കുന്നതിനുള്ള പരിപാടിയും സർക്കാരിന്റെ പരിഗണനയിലുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more