1 GBP = 103.12

ടെസ്‌കോയുടെ ഓൺലൈൻ വെബ്സൈറ്റ് ടെസ്‌കോ ഡയറക്ട് അടച്ച് പൂട്ടും; അഞ്ഞൂറോളം പേർ തൊഴിൽ നഷ്ടപ്പെടുമെന്ന ഭീതിയിൽ

ടെസ്‌കോയുടെ ഓൺലൈൻ വെബ്സൈറ്റ് ടെസ്‌കോ ഡയറക്ട് അടച്ച് പൂട്ടും; അഞ്ഞൂറോളം പേർ തൊഴിൽ നഷ്ടപ്പെടുമെന്ന ഭീതിയിൽ

ലണ്ടൻ:ബ്രിട്ടനിലെ നമ്പർ വൺ റീട്ടെയ്ൽ വ്യാപാര ശൃംഘലയായ ടെസ്‌കോയുടെ ഓൺലൈൻ വെബ്‌സൈറ്റായ ടെസ്‌കോ ഡയറക്റ്റ് അടച്ച് പൂട്ടൽ ഭീഷണിയിൽ. 2006ൽ ആരംഭിച്ച ടെസ്‌കോ ഡയറക്ട് ലാഭകരമാക്കാനുള്ള വഴികളൊന്നും കാണുന്നില്ലെന്ന് കമ്പനി അധികൃതർ തന്നെ വ്യക്തമാക്കി. ആർഗോസിനും ആമസോണിനും ബദലായി ഭക്ഷ്യേതര ഉത്പന്നങ്ങൾ വിൽക്കുന്നതിനാണ് ടെസ്‌കോ ഡയറക്ട് ആരംഭിച്ചത് തന്നെ. ഗൃഹോപകരണങ്ങളും മറ്റ് വിവിധ ഉത്പന്നങ്ങളും താരതമ്യേന വിലക്കുറവിൽ വിൽക്കുവാൻ ആരംഭിച്ചത് തുടക്കത്തിൽ നല്ലൊരു ചലനം സൃഷ്ടിച്ചുവെങ്കിലും പതിയെ തളരുകയായിരുന്നു.

ടെസ്‌കോ ഡയറക്ടിനെ ലാഭകരമാക്കാനുള്ള ശ്രമങ്ങൾ കമ്പനി നടത്തിയെങ്കിലും മറ്റൊരു വഴിയും തെളിഞ്ഞിരുന്നില്ല. ഏകദേശം അഞ്ഞൂറോളം തൊഴിലാളികളാണ് പിരിച്ച് വിടൽ ഭീഷണി നേരിടുന്നത്. ടെസ്‌കോ മേധാവി ചാൾസ് വിൽസൻ തന്നെയാണ് ഇക്കാര്യം തുറന്ന് പറഞ്ഞത്. രണ്ടു ഓൺലൈൻ വെബ്‌സൈറ്റുകൾ കമ്പനി പ്രവർത്തിപ്പിക്കുന്നുണ്ട്. ഫുഡും ഗ്രോസറി സാധനങ്ങളും വീടുകളിലും മറ്റും എത്തിച്ച് നൽകുന്ന ടെസ്‌കോ.കോം ഉം ടെസ്‌കോ ഡയറക്ടുമാണ്. ഗൃഹോപകരണങ്ങളും വസ്ത്രങ്ങളും കളിപ്പാട്ടങ്ങളും അടങ്ങിയ വിവിധ ഉത്പന്നങ്ങൾ ഓൺലൈനിൽ വിൽക്കുന്ന ടെസ്‌കോ ഡയറക്ട് ജൂലൈ ഒൻപത് മുതൽ നിറുത്തലാക്കാനാണ് കമ്പനി തീരുമാനം.

വെബ്‌സൈറ്റ് പൂട്ടുന്നതോടെ കമ്പനിയുടെ ഡിസ്ട്രിബൂഷൻ സെന്ററുകളായ ഫെനി ലോക്ക്, മിൽട്ടൺ കെയ്ൻസ് തുടങ്ങിയ വെയർഹൌസുകളും അടച്ച് പൂട്ടും. മലയാളികൾ ഉൾപ്പെടെ അഞ്ഞൂറോളം പേരാണ് ഇവിടങ്ങളിൽ ജോലി നോക്കുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more