1 GBP = 103.84
breaking news

അമേരിക്കയുടെ പ്രിയങ്കരന്‍ പ്രയോഗം: പാക് മന്ത്രിക്കെതിരെ ഭീകരന്റെ വക്കീല്‍ നോട്ടീസ്

അമേരിക്കയുടെ പ്രിയങ്കരന്‍ പ്രയോഗം: പാക് മന്ത്രിക്കെതിരെ ഭീകരന്റെ വക്കീല്‍ നോട്ടീസ്

ലാഹോര്‍: തനിക്കെതിരെ അമേരിക്കയുടെ പ്രിയപ്പെട്ടവനാണെന്ന പ്രയോഗം നടത്തിയ പാക് വിദേശകാര്യ മന്ത്രി ഖ്വാജ ആസിഫ് 10 കോടി നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് ലഷ്‌കര്‍ നേതാവ് ഹാഫിസ് സയിദിന്റെ വക്കീല്‍ നോട്ടീസ്. ലഷ്‌കറെ തയ്ബ തലവനും മുംബയ് ഭീകരാക്രമണ കേസിന്റെ മുഖ്യസൂത്രധാരനുമായ ഭീകരന്‍ ഹഫീസ് സയിദ് പാകിസ്ഥാനും തെക്കന്‍ ഏഷ്യന്‍ മേഖലയ്ക്കും ബാദ്ധ്യതയാണെന്നും ഇയാള്‍ കുറച്ച് വര്‍ഷം മുമ്പ് വരെ അമേരിക്കയുടെ പ്രിയങ്കരനായിരുന്നെന്നും ആസിഫ് ന്യൂയോര്‍ക്കില്‍ നടന്ന ചടങ്ങിനിടെ പറഞ്ഞിരുന്നു. ഇതില്‍ പ്രകോപിതനായാണ് സയിദിന്റെ നീക്കം.

മതവിശ്വാസം മുറുകെപ്പിടിക്കുന്ന കാര്യത്തിലും മുസ്ലീം പണ്ഡിതനെന്ന നിലയിലും വളരെ ആദരിക്കപ്പെടുന്ന നേതാവാണ് സയിദെന്ന് മന്ത്രിക്കയച്ച നോട്ടീസില്‍ ഇയാളുടെ അഭിഭാഷകന്‍ എ.കെ.ദോഗാര്‍ പറഞ്ഞു. സയിദ് ജീവിതത്തിലിതുവരെ വൈറ്റ് ഹൗസിന്റെ അടുത്ത് പോലും പോയിട്ടില്ല.

അമേരിക്കന്‍ അധികൃതരുടെ വിരുന്നുകാരനായിട്ടുമില്ല. എന്നാല്‍ സയിദിനെതിരെ മന്ത്രി നടത്തിയ പരാമര്‍ശങ്ങള്‍ ഞെട്ടിച്ചു. ഇത്തരം അപകീര്‍ത്തി പരമായ പദങ്ങള്‍ ഒരിക്കലും തന്റെ കക്ഷിക്കെതിരെ പ്രയോഗിക്കാന്‍ പാടില്ലായിരുന്നു. അതിനാല്‍ മന്ത്രിക്കെതിരെ 10 കോടിയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയില്‍ ഹര്‍ജി കൊടുക്കുമെന്നും ക്രിമിനല്‍ ചട്ടം അനുസരിച്ച് പൊലീസില്‍ പരാതിപ്പെടുമെന്നും നോട്ടീസില്‍ പറയുന്നു.

ഭീകരവാദികള്‍ക്ക് സുരക്ഷിത താവളം ഒരുക്കുന്ന പാകിസ്ഥാനെതിരെ അന്താരാഷ്ട്ര തലത്തില്‍ നിന്നും വ്യാപകമായ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് ഹാഫിസ് സയിദിനെ തള്ളിപ്പറഞ്ഞ് കൊണ്ട് വിദേശകാര്യ മന്ത്രി രംഗത്തെത്തിയത്. ഭീകരവാദം അമര്‍ച്ച ചെയ്യാന്‍ അന്താരാഷ്ട്ര സമൂഹത്തിന്റെ സഹായം വാങ്ങുന്ന പാകിസ്ഥാന്‍ ഭീകരര്‍ക്ക് താവളമൊരുക്കുകയാണ് ചെയ്യുന്നതെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അടുത്തിടെ ആരോപിച്ചിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more