1 GBP = 103.14

ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാന്‍ ഒരുങ്ങിയിരിക്കുന്നത് 300 തീവ്രവാദികള്‍- കരസേന

ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാന്‍ ഒരുങ്ങിയിരിക്കുന്നത് 300 തീവ്രവാദികള്‍- കരസേന

ജമ്മു: നിയന്ത്രണ രേഖക്കടുത്ത് ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാന്‍ 300 തീവ്രവാദികള്‍ തയ്യാറായി നില്‍ക്കുന്നതായി മിലിറ്ററി വൃത്തങ്ങളുടെ മുന്നറിയിപ്പ്. ജമ്മു കശ്മീരില്‍ ഉണ്ടാവുന്ന ഒരോ തീവ്രവാദി ആക്രമണങ്ങള്‍ക്കും പിന്നില്‍ പാകിസ്താന്‍ സൈന്യത്തിന് വ്യക്തമായ പങ്കുണ്ടെന്നും ഇന്ത്യന്‍ സൈനീക വൃത്തങ്ങള്‍ അറിയിച്ചു.

ദക്ഷിണമേഖലയില്‍ 185 മുതല്‍ 220നും ഇടക്ക് തീവ്രവാദികളാണ് തയ്യാറായി നില്‍ക്കുന്നത്. പീര്‍പാഞ്ചാലിന് വടക്ക് ഏകദേശം ഇതേ തോതിലുള്ള തീവ്രവാദികള്‍ ഇന്ത്യയിലേക്ക് കടക്കാന്‍ തക്കംപാര്‍ത്തിരിക്കുന്നുണ്ട്.

സുന്‍ജുവാന്‍ സൈനിക ക്യാമ്പിനെതിരേ തീവ്രവാദികള്‍ നടത്തിയ ആക്രമണത്തിന് ഉറി മോഡല്‍ തിരിച്ചടിയുണ്ടാവുമോ എന്ന ചോദ്യത്തിന് നിയന്ത്രണരേഖ കടന്നുള്ള ആക്രമണം വളരെ സങ്കീര്‍ണമാണെന്നും അതിന് സാധ്യതയില്ലെന്നും ലഫ്റ്റനന്റ് ജനറല്‍ ദേവരാജ് അന്‍പു പറഞ്ഞു.

യുദ്ധ തന്ത്രങ്ങള്‍ ആവിഷ്‌ക്കരിച്ചതിന് ശേഷമേ ഇന്ത്യയുടെ ഭാഗത്ത് നിന്നും എന്തുനീക്കവും ഉണ്ടാവൂ. പാകിസ്താന്റെ വെടിനിര്‍ത്തല്‍ ലംഘനത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ഇന്ത്യയുടെ തിരിച്ചടിയില്‍ 192 പാക് സൈനികര്‍ മരിച്ചതായി അദ്ദേഹം പറഞ്ഞു. ആറോ ഏഴോ സൈനികര്‍ മാത്രം കൊല്ലപ്പെട്ടതായാണ് പാക് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നതെങ്കിലും കണക്ക് അതിലും എത്രയോ കൂടുതലാണെന്നും ജനറല്‍ വ്യക്തമാക്കി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more