1 GBP = 103.70

ഇറാനിൽ 66 യാത്രക്കാരുമായി വിമാനം പർവത മേഖലയിൽ തകർന്നുവീണു

ഇറാനിൽ 66 യാത്രക്കാരുമായി വിമാനം പർവത മേഖലയിൽ തകർന്നുവീണു

ടെഹ്റാൻ: ഇറാനിൽ 66 പേരുമായി പോയ വിമാനം തകർന്നുവീണു. തലസ്ഥാനമായ ടെഹ്റാനിൽ നിന്ന് 620 കിലോമീറ്റർ അകലെ സെമിറോമിലെ സർഗോസ് മലനിരകളിലാണ് വിമാനം തകർന്ന് വീണത്. പ്രാദേശിക സമയം രാവിലെ അഞ്ചിന് പറന്നുയർന്ന എ.ടി.ആർ 72 വിമാനം 20 മിനിറ്റ് കഴിഞ്ഞപ്പോൾ റഡാറിൽ നിന്ന് അപ്രത്യക്ഷമാവുകയായിരുന്നു.

ഒരു പുൽമൈതാനിയിൽ അടിയന്തര ലാൻഡിങ്ങിനു ശ്രമിച്ചപ്പോഴാണു വിമാനം തകർന്നതെന്ന് ദൃക്സാക്ഷികലെ ഉദ്ധരിച്ച് പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ടെഹ്റാനിൽ നിന്ന് ഇസ്‌ഫാൻ പ്രവിശ്യയിലെ യസൂജിലേക്ക് പോവുകയായിരുന്നു വിമാനം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more