1 GBP =
breaking news

ഫാ.ജോസഫ് കണ്ടത്തിപ്പറമ്പിൽ നയിക്കുന്ന തപസ്സ് വളർച്ചാ ധ്യാനം നാളെ മുതൽ സാവിയോ ഹൗസിൽ…

ഫാ.ജോസഫ് കണ്ടത്തിപ്പറമ്പിൽ നയിക്കുന്ന തപസ്സ് വളർച്ചാ ധ്യാനം നാളെ മുതൽ സാവിയോ ഹൗസിൽ…
അലക്സ് വർഗ്ഗീസ്
മാഞ്ചസ്റ്റർ:- പ്രശസ്ത വചന പ്രഘോഷകനും, ആത്മീയ ഗുരുവും, പാമ്പാടി ഗുഡ്നെസ് ധ്യാനകേന്ദ്രം ഡയറക്ടറുമായ റവ.ഫാ.ജോസഫ് കണ്ടത്തിപ്പറമ്പിൽ നയിക്കുന്ന  തപസ്സ് വളർച്ചാ ധ്യാനം നാളെ വെള്ളിയാഴ്ച (27/4/18) മുതൽ 29 ഞായർ വരെ നടക്കും.  ബ്രദർ. ജോർജ്  പട്ടേരി, ഡോ.അലക്സ്. ആർ എന്നിവരും ധ്യാനത്തിന്റെ ശുശ്രൂഷകളിൽ സഹായികളായിരിക്കും.  മാഞ്ചസ്റ്റർ
 മാക്ൾസ്ഫീൽഡിലുള്ള സാവിയോ ഹൗസ് ധ്യാന കേന്ദ്രത്തിൽ വച്ചാണ് മൂന്ന് ദിവസത്തെ ധ്യാനം ക്രമീകരിച്ചിരിക്കുന്നത്. നേരത്തേ തപസ്സ് ധ്യാനത്തിൽ  പങ്കെടുത്തവർക്ക് വേണ്ടിയാണ് ഈ ധ്യാനം ഒരുക്കിയിരിക്കുന്നത്.
തപസ്സ് ധ്യാനത്തിൽ പങ്കെടുക്കുക വഴി   കർത്താവിനൊപ്പം വസിക്കുവാനും ആത്മാവിനെയും മനസ്സിനെയും ശരീരത്തെയും വിശുദ്ധീകരിക്കുകയും അതുവഴി    പരിശുദ്ധാത്മാവിന്റെ വരദാന ഫലങ്ങളാൽ അഭിഷിക്തരാകാനും, തലമുറകൾ വിശുദ്ധീകരിക്കപ്പെടാനും, കുടുംബങ്ങൾ ദൈവാനുഗ്രഹത്താൽ നിറയുവാനും ഏവരേയും ധ്യാനത്തിൽ പങ്കെടുക്കുവാനായി സ്നേഹപൂർവ്വം ക്ഷണിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക്:-
സിസി – O7903706623,
അബ്രഹാം – O7737874253,
റെജി മoത്തിലേട്ട് – 07886968196
ധ്യാനകേന്ദ്രത്തിന്റെ വിലാസം:-
SAVIO HOUSE,
IGERSLEY ROAD,
MACCLESFIED,
MANCHESTER,
SK10 5RW

Post Your Comments Here ( Click here for malayalam )

Press Esc to close

other news

show more