1 GBP = 104.13

ലോകത്തെ ശ്ര​േദ്ധയ വിനോദ സഞ്ചാരകേന്ദ്രങ്ങളിൽ രണ്ടാം സ്​ഥാനം താജ്​മഹലിന്

ലോകത്തെ ശ്ര​േദ്ധയ വിനോദ സഞ്ചാരകേന്ദ്രങ്ങളിൽ രണ്ടാം സ്​ഥാനം താജ്​മഹലിന്

ന്യൂഡൽഹി: യുനസ്​കോയുടെ പൈതൃക സ്​ഥലങ്ങളിൽ ഏറ്റവും ശ്രദ്ധേയ സ്​ഥലങ്ങളുടെ പട്ടികയിൽ രണ്ടാം സ്​ഥാനം ഇന്ത്യയുടെ താജ്​മഹലിന്​. മുഗൾ ചക്രവർത്തി ഷാജഹാൻ നിർമിച്ച പ്രണയത്തി​​െൻറ ഇൗ നിത്യസ്​മാരകം എട്ടു മില്യണിലേറെ പേരാണ്​ ഒരു വർഷം സന്ദർശിക്കുന്നത്​. ശ്രദ്ധേയമായ വിനോദസഞ്ചാര കേന്ദ്രത്തി​​െൻറ പട്ടികയില്‍ ആദ്യസ്ഥാനം കംബോഡിയയിലെ ക്ഷേത്ര സമുച്ചയമായ ആങ്കര്‍വാട്ടിനാണ്.

12 ാം നൂറ്റാണ്ടില്‍ ദക്ഷിണേന്ത്യന്‍ ശൈലിയില്‍ സ്ഥാപിച്ച ലോകത്തെ ഏറ്റവും വലിയ ക്ഷേത്ര സമുച്ചയമായി അറിയപ്പെടുന്നത് ആങ്കര്‍വാട്ട് ആണ്.

ട്രിപ്​ അഡ്വൈസർ എന്ന ഒാൺലൈൻ യാത്രാ പോർട്ടലാണ്​ സർവേ സംഘടിപ്പിച്ചത്​. യുനസ്​കോയുടെ പ്രകൃതിദത്ത, സാംസ്​കാരിക പൈതൃകങ്ങളുടെ പട്ടികയിൽ നിന്ന്​ ലോകത്താകമാനമുള്ള വിനോദ സഞ്ചാരികൾ തെരഞ്ഞെടുത്തവയാണ്​ ഇവ.

ചൈനയുടെ വൻ മതിലാണ്​ മൂന്നാം സ്​ഥാനത്ത്​. തെക്കേ അമേരിക്കൻ രാഷ്​ട്രമായ പെറുവിലെ മാച്ചു പിച്ചു നാലാം സ്​ഥാനവും നേടി. ബ്രസീലിലെ ഇഗാസു ദേശീയോദ്യാനം, ഇറ്റലിയിലെ സെസ്സി, പോളണ്ടി​െല ഒാസ്​ചിത്​സ്​ ബിർകനൗ മ്യൂസിയം, ക്രാകൗ ​ൈപതൃക പട്ടണം, വിശുദ്ധ നഗരമായ ജറൂസലം എന്നിവയും പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more