1 GBP = 103.79
breaking news

അല്‍ക്വഇദയില്‍ ചേര്‍ന്ന മലയാളി കൊല്ലപ്പെട്ടു

അല്‍ക്വഇദയില്‍ ചേര്‍ന്ന മലയാളി കൊല്ലപ്പെട്ടു

പാലക്കാട്: ആഗോള ഭീകര സംഘടനയായ അല്‍ക്വഇദയില്‍ ചേര്‍ന്ന മലയാളി കൊല്ലപ്പെട്ടു. പാലക്കാട് ജില്ലയിലെ ഒലവക്കോടിന് സമീപം ഹേമാംബിക നഗര്‍ സ്വദേശി അബൂ താഹിര്‍ ആണ്. ഈ മാസം നാലിന് സിറിയയില്‍ അമേരിക്ക നടത്തിയ വ്യോമാക്രമണത്തിലാണ് താഹിര്‍ കൊല്ലപ്പെട്ടതെന്ന് ഖത്തറിലെ സുഹൃത്ത് ബന്ധുക്കളെ അറിയിച്ചു. അതേസമയം പൊലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
2013ലാണ് അബു താഹിര്‍ അല്‍ക്വഇദയില്‍ ചേര്‍ന്നത്. തേജസ് ദിനപത്രത്തിന്റെ ലേഖകനായി പാലക്കാട്ട് ജോലി നോക്കിയ താഹിര്‍ ഉംറയ്ക്ക് പോയ ശേഷം പിന്നീട് നാട്ടിലേക്ക് മടങ്ങി വന്നില്ല. തുടര്‍ന്നാണ് അല്‍ക്വഇദയുടെ പോഷക സംഘടനയായ അല്‍ നുസ്രയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ആരംഭിച്ചത്. അല്‍ക്വഇദയില്‍ ചേര്‍ന്നതോടെ താടിയും മുടിയുമൊക്ക വളര്‍ത്തി വേഷഭൂഷാദികളിലും താഹിര്‍ മാറ്റം വരുത്തി. എപ്പോഴും തനിച്ചിരിക്കുകയായിരുന്നു പതിവ്.

താഹിര്‍ അബ്ദുറഹ്മാന്‍, താഹിര്‍ ഒലവക്കോട് എന്നീ പേരുകളില്‍ രണ്ട് ഫേസ്ബുക്ക് അക്കൗണ്ടുകള്‍ താഹിറിനുണ്ടായിരുന്നു. ഇതിലൂടെ തീവ്രവാദ നിലപാടുകള്‍ താഹിര്‍ പലപ്പോഴും വെളിവാക്കുമായിരുന്നു. സിറിയയില്‍ സര്‍ക്കാരിനെതിരെ അല്‍ നുസ്ര തീവ്രവാദികള്‍ നടത്തുന്ന പോരാട്ടങ്ങളുടെ വീഡിയോകളും അബു താഹിര്‍ തന്റെ ഫേസ്ബുക്കിലൂടെ പങ്ക് വച്ചിരുന്നു. താന്‍ ഐസിസിലല്ല, അല്‍ക്വഇദയിലാണ് പ്രവര്‍ത്തിക്കുന്നതായി താഹിര്‍ തന്നെ ഒരിക്കല്‍ ഫേസ്ബുക്കിലൂടെ വെളിപ്പെടുത്തിയിരുന്നു.

‘വിശുദ്ധയുദ്ധ’ത്തിലെ പടയാളി എന്നാണ് താഹിര്‍ സ്വയം വിശേഷിപ്പിച്ചിരുന്നത്. ദൈവരാജ്യത്തിന്റെ പരമോന്നത തലം സിറിയയാണെന്നും താഹിര്‍ പറയുമായിരുന്നു. സിറിയയിലെ പ്രസിഡന്റ് ബാഷര്‍ അല്‍ അസദിനേയും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും മുസ്ലീമുകളുടെ കൊലയാളി എന്നാണ് താഹിര്‍ വിശേഷിപ്പിച്ചിരുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more