പാട്ടുപാടി ജനങ്ങളെ വെറുപ്പിച്ചു, വധഭീഷണിയെ തുടര്‍ന്ന് പാക് ഗായകന്‍ നാടുവിട്ടു


പാട്ടുപാടി ജനങ്ങളെ വെറുപ്പിച്ചു, വധഭീഷണിയെ തുടര്‍ന്ന് പാക് ഗായകന്‍ നാടുവിട്ടു

ഇന്റര്‍നെറ്റിലൂടെ ആല്‍ബമിറക്കി പാക് ഗായകന്‍ നാട്ടുകാരുടെ വധഭീഷണിയെ തുടര്‍ന്ന് നാടുവിട്ടു. പാക് ഗായകനായ താഹെര്‍ ഷായാണ് നാടുവിട്ടത്. 2013 ല്‍ യൂട്യൂബില്‍ റിലീസ് ചെയ്ത ഐ ടു ഐ എന്ന ഗാനത്തോടെയാണ് താഹെര്‍ ജനശ്രദ്ധ നേടുന്നത്. പിന്നീട് എയ്ഞ്ചല്‍ എന്ന പേരില്‍ ഒരു പാട്ട് കൂടി ഇറക്കിയിരുന്നു.

പ്രത്യേകിച്ച സംഗീത പശ്ചാത്തലം ഒന്നുമില്ലാതിരുന്ന താഹെര്‍ തനിക്ക് തോന്നും പടി പാട്ടുകള്‍ എഴുതുകയും സംഗീതം നല്‍കി അവ യൂട്യൂബിലൂടെ റിലീസ് ചെയ്യുകയുമായിരുന്നു. താഹെര്‍ കൂടുതല്‍ ആല്‍ബങ്ങള്‍ ഇറക്കാന്‍ തുടങ്ങിയതോടെയാണ് വിമര്‍ശകരുടെ അക്രമണം കൂടിയത്. തുടര്‍ന്ന് താഹെറിന്റെ പാട്ടുകള് അസഹനീയമാണെന്നും കലാമൂല്യമില്ലാത്തതാണെന്നും കുറ്റപ്പെടുത്തി നിരവധി പേര്‍ രംഗത്തുവന്നിരുന്നു.

എന്നാല്‍ പാട്ടിലൂടെ താന്‍ സ്‌നേഹത്തിന്റെ സന്ദേശം പ്രചരിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നാണ് താഹെറിന്റെ വാദം. എന്തായാലും പാട്ടുകേട്ട് നാട്ടുകാരെല്ലാം വെറുത്തതോടെ ഇനി ആല്‍ബങ്ങള്‍ ഇറക്കിയാല്‍ കൊന്നുകളയുമന്ന് നാട്ടുകാര്‍ ഭീഷണിപ്പെടുത്തിയതായി താഹെറിന്റെ മാനേജര്‍ പറയുന്നു. പോലീസില്‍ പരാതിപ്പെട്ടെങ്കിലും സംരക്ഷണം നല്‍കാന്‍ തയ്യാറാകാഞ്ഞതോടെയാണ് ഇദ്ദേഹം നാടുവിട്ടതെന്നും എന്നാല്‍ എങ്ങോട്ടാണ് പോയതെന്ന് തനിക്കെറിയില്ലെന്നും മാനേജര്‍ പറയുന്നു.

Post Your Comments Here ( Click here for malayalam )
Press Esc to close
other news
1 2 3 558
Latest Updates