ആദ്യമായി ജീന്‍ തെറാപ്പി ചികിത്സയ്ക്ക് വിധേയമായ ആറ് വയസ്സുകാരിയുടെ രക്താര്‍ബുദം പൂര്‍ണ്ണമായി ഭേദമായി


ആദ്യമായി ജീന്‍ തെറാപ്പി ചികിത്സയ്ക്ക് വിധേയമായ ആറ് വയസ്സുകാരിയുടെ രക്താര്‍ബുദം പൂര്‍ണ്ണമായി ഭേദമായി

രക്താര്‍ബുദം എന്ന മാരകരോഗം പിടിപെട്ട് മരണത്തെ മുഖാമുഖം കണ്ട എറിന്‍ ്‌ക്രോസ് എന്ന ആറ് വയസ്സുകാരിയ്ക്ക് ജീന്‍ തെറാപ്പി എന്ന പുതുചികിത്സാ രീതി ചെയ്യാന്‍ സമ്മതിക്കുമ്പോള്‍ മാതാപിതാക്കള്‍ക്ക് അത് അവസാനത്തെ പ്രതീക്ഷയായിരുന്നു. എന്നാല്‍ ലോകത്തുള്ള നിരവധി രക്താര്‍ബുദ രോഗികളുടെ പ്രതീക്ഷകള്‍ക്ക് കൂടുതല്‍ തിളക്കം പകര്‍ന്ന് എറിന്‍ ക്രോസ് ജീവതത്തിലേക്ക് മടങ്ങി വന്നിരിക്കുകയാണ്. ഈ വര്‍ഷം ആദ്യം ആരംഭിച്ച ജീന്‍ തെറാപ്പി ചികിത്സയ്ില്‍ എറിനെ ബാധിച്ച ലിംഫോബ്ലാസ്റ്റിക് ലുക്കീമിയ എന്ന രോഗം മുഴുവനും ഭേദമായി.

ഐടിവിയുടെ ദിസ് മോര്‍ണിംഗ് ഷോയിലൂടെയാണ് എറിന്റെ ചികിത്സയ്ക്ക് വേണ്ട പണം സമ്പാദിച്ചത്. ഒരു ലക്ഷം പൗണ്ടാണ് ഈ ഷോയിലൂടെ എറിന്റെ ചികിത്സയ്ക്കായി ലഭിച്ചത്. ശരീരത്തില്‍ നിന്ന് ശേഖരിക്കുന്ന ജീനുകളെ ജനിതകമാറ്റം വരുത്തി തിരിച്ച് ശരീരത്തിലേക്ക് തന്നെ കുത്തിവെയ്ക്കുന്ന രീതിയാണ് ജീന്‍ തെറാപ്പി. ജനിതകമാറ്റം വരുത്തുന്ന ഈ കോശങ്ങളാകട്ടെ അര്‍ബുദ കോശങ്ങളെ അക്രമിച്ച് കീഴ്‌പ്പെടുത്തുകയും ചെയ്യും. ടി സെല്‍ തെറാപ്പി എന്നാണ് ഈ ചികിത്സയുടെ പേര്.

സിയാറ്റിലില്‍ വച്ചായിരുന്നു എറിന്റെ ചികിത്സ. ചികിത്സയ്ക്ക് ശേഷം എറിന്റെ രക്തത്തില്‍ നിന്ന് ക്യാന്‍സര്‍ കോശങ്ങളുടെ എണ്ണം അപ്രത്യക്ഷമായി. നാളെ (ഡിസംബര്‍ 28) ന് റോയല്‍ മാഞ്ചസ്റ്റര്‍ ആശുപത്രിയില്‍ വച്ച് എറിന്‍ മജ്ജമാറ്റിവയ്ക്കല്‍ ശസ്ത്രക്രീയയ്ക്ക് വിധേയയാകും. ഇതോടെ രക്താര്‍ബുദം തിരികെ വരുമെന്ന ഭീതിയും ഒഴിവാകും. രോഗം മാറിയതോടെ എറിന്‍ കുട്ടികളെ പോലെ ഓടിക്കളിയ്ക്കാന്‍ ആരംഭിച്ചിട്ടുണ്ട്.

Post Your Comments Here ( Click here for malayalam )
Press Esc to close
other news
1 2 3 317