1 GBP = 103.12

സീറോ മലങ്കര കത്തോലിക്കാ സഭയുടെ വാല്‍സിങ്ങാം തീര്‍ത്ഥാടനം സെപ്തംബര്‍ 29ന്

സീറോ മലങ്കര കത്തോലിക്കാ സഭയുടെ വാല്‍സിങ്ങാം തീര്‍ത്ഥാടനം സെപ്തംബര്‍ 29ന്
ജോണ്‍സണ്‍ ജോസഫ്
ലണ്ടന്‍:- ഇംഗ്ലണ്ടിലെ നസ്രത്തായ വാല്‍സിങ്ങാം മരിയന്‍ തീര്‍ത്ഥാടന കേന്ദ്രത്തിലേക്കുള്ള സീറോ മലങ്കര കത്തോലിക്കാ സഭാ കുടുംബങ്ങളുടെ വാര്‍ഷിക തീര്‍ത്ഥാടനം സെപ്തംബര്‍ 29, ശനിയാഴ്ച ക്രമീകരിച്ചിരുന്നു. 88ാമത് പുനരൈക്യ വാര്‍ഷികവും ഇതോടനുബന്ധിച്ച് ആഘോഷിക്കുന്നു. യുകെയിലെ മലങ്കര കത്തോലിക്കാ സഭയെ പരിശുദ്ധ ദൈവമാതാവിന്റെ തിരു സന്നിധിയില്‍ സമര്‍പ്പിക്കാനുള്ള ഒരുക്കങ്ങള്‍ വിവിധ തലങ്ങളില്‍ നടന്നുവരുന്നു.
തീര്‍ത്ഥാടന ദിനം ഏറ്റവും അനുഗ്രഹ പ്രദമാക്കുന്നതിന് വിവിധ ശുശ്രൂഷകള്‍ ക്രമീകരിച്ചിരിക്കുന്നു. ഇത്തവണത്തെ തീര്‍ത്ഥാടനം നയിക്കുന്നതിനും, വിശുദ്ധ ബലി അര്‍പ്പിക്കുന്നതിനുമായി മലങ്കര കത്തോലിക്കാ സഭയുടെ യൂറോപ്പിന്റെ അപ്പോസ്‌തോലിക് വിസിറ്റേറ്ററായി പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ നിയോഗിച്ച ബിഷപ്പ് യൂഹനോന്‍ മാര്‍ തിയോഡോഷ്യസ് എത്തിച്ചേരും. 11 മണിയ്ക്ക് വാല്‍സിങ്ഹാമിലെ മംഗള വാര്‍ത്ത ദേവാലയത്തില്‍ പ്രാരംഭ പ്രാര്‍ത്ഥനയോടും ധ്യാന ചിന്തയോടും കൂടെ തീര്‍ത്ഥാടനത്തിന് തുടക്കം കുറിക്കും. തുടര്‍ന്ന് പരിശുദ്ധ ദൈവമാതാവിന്റെ തിരുസ്വരൂപവും വഹിച്ചുകൊണ്ടുള്ള തീര്‍ത്ഥാടന യാത്ര. 2.30 ന് ആഘോഷമായ വിശുദ്ധ കുര്‍ബ്ബാന, വചന സന്ദേശം, മധ്യസ്ഥ പ്രാര്‍ത്ഥന എന്നിവയും ഉണ്ടായിരിക്കും.
സീറോ മലങ്കര കത്തോലിക്കാ സഭയുടെ ഈസ്റ്റ് ലണ്ടന്‍, വെസ്റ്റ് ലണ്ടന്‍, മാഞ്ചസ്റ്റര്‍, സൗത്താംപ്റ്റണ്‍, ഗ്ലാസ്‌ഗോ, കവന്‍ട്രി, ലൂട്ടണ്‍, ആഷ്‌ഫോര്‍ഡ്, നോട്ടിങ്ഹാം, ഷെഫീല്‍ഡ് , ക്രോയിഡോണ്‍, ലിവര്‍പൂള്‍, ഗ്ലോസ്റ്റര്‍, ബ്രിസ്‌റ്റോള്‍ എന്നീ മിഷനുകളിലെ എല്ലാ കുടുംബങ്ങളുടേയും ഒത്തുചേരലായിരിക്കും വാല്‍സിങ്ങാം തീര്‍ത്ഥാടനം.
മലങ്കര കത്തോലിക്കാ സഭാ പുനരൈക്യ വാര്‍ഷികാഘോഷങ്ങളും ഇതിനോടനുബന്ധിച്ച് ക്രമീകരിച്ചിരിക്കുന്നു. 1930, സെപ്തംബര്‍ 20ന് ദൈവദാസന്‍ മാര്‍ ഈവാനിയോസ് മെത്രാപ്പൊലീത്തായുടെ നേതൃത്വത്തിലാണ് ചരിത്ര പ്രസിദ്ധമായ കത്തോലിക്കാ സഭയുമായുള്ള പുനരൈക്യം നടന്നത്. കഴിഞ്ഞ 88 വര്‍ഷങ്ങള്‍ സഭയെ വഴി നടത്തിയ നല്ലവനായ ദൈവത്തിന് നന്ദി പറയാനുള്ള അവസരമാകും മലങ്കര സഭാംഗങ്ങളുടെ കൂടിവരവ്. അഭിവന്ദ്യ യൂഹനോന്‍ മാര്‍ തിയോഡോഷ്യസ് പിതാവ് നയിക്കുന്ന തീര്‍ത്ഥാടനത്തിലെ വിവിധ ശുശ്രൂഷകളില്‍ സഭയുടെ യുകെ കോര്‍ഡിനേറ്റര്‍ ഫാ തോമസ് മടുക്കമൂട്ടില്‍, ചാപ്ലയിന്‍മാരായ ഫാ രഞ്ജിത് മഠത്തിപറമ്പില്‍, ഫാ ജോണ്‍ അലക്‌സ്, ഫാ ജോണ്‍സന്‍ മനയില്‍ എന്നിവര്‍ സഹ കാര്‍മ്മികരാകും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more