1 GBP = 103.70

സീറോ മലബാര്‍ സഭ ഭൂമിയിടപാട്: സമവായ ചര്‍ച്ച മാറ്റിവെച്ചു

സീറോ മലബാര്‍ സഭ ഭൂമിയിടപാട്: സമവായ ചര്‍ച്ച മാറ്റിവെച്ചു

 

കൊച്ചി: സീറോ മലബാര്‍ സഭാ ഭൂമിയിടപാടുമായി ബന്ധപ്പെട്ട് വിശ്വാസികളില്‍ ഒരു വിഭാഗവുമായി ഇന്ന് നടത്താനിരുന്ന സമവായ ചര്‍ച്ച മാറ്റിവെച്ചു. സഭാ സുതാര്യതാ സമിതിയുമായാണ് ചര്‍ച്ച തീരുമാനിച്ചിരുന്നത്. പുതിയ തീയതി പ്രഖ്യാപിച്ചിട്ടില്ല.

വൈദിക സമിതിയും കര്‍ദിനാളുമായി നടത്തിയ ചര്‍ച്ചകളുടെ തുടര്‍ച്ചയായാണ് ഇന്നത്തെ ചര്‍ച്ച തീരുമാനിച്ചിരുന്നത്. എന്നാല്‍ മാധ്യമങ്ങളില്‍ വര്‍ത്തയായതിനെ തുടര്‍ന്ന് ചര്‍ച്ച മാറ്റിവെക്കുകയായിരുന്നു. എറണാകുളം അങ്കമാലി അതിരൂപതയിലെ സഹായമെത്രാന്‍മാരാണ് ചര്‍ച്ചയക്ക് നേതൃത്വം നല്‍കാനിരുന്നത്.

അതേസമയം ചര്‍ച്ചയുടെ വിവരം പരസ്യമായതിന്റെ പേരില്‍ ചര്‍ച്ച മാറ്റുന്നത് ശരിയായ രീതിയല്ലെന്നും, രഹസ്യ ചര്‍ച്ചകളല്ല പ്രശ്‌നപരിഹാരത്തിന് നല്ലതെന്നും ഇന്ത്യന്‍ കാത്തലിക് ഫോറം അഭിപ്രായപ്പെട്ടു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more