1 GBP = 104.04
breaking news

സിറിയയിൽ വീണ്ടും രാസായുധ ആക്രമണമെന്ന്​ സംശയം; 70 പേർ കൊല്ലപ്പെട്ടു

സിറിയയിൽ വീണ്ടും രാസായുധ ആക്രമണമെന്ന്​ സംശയം; 70 പേർ കൊല്ലപ്പെട്ടു

ഡമാസ്​കസ്​: സിറിയയിൽ വീണ്ടും രാസായുധ ആക്രമണ​മെന്ന് റിപ്പോർട്ട്. ആക്രമണത്തിൽ 70 ​േപർ കൊല്ലപ്പെടുകയും 100ലേറെ പേർക്ക്​ പരിക്കേൽക്കുകയും ചെയ്തു. സിറിയൻ തലസ്ഥാനമായ ഡമാസ്​കസിനടുത്ത്​ ദൂമയിലാണ്​ ആക്രമണമുണ്ടായത്​.

വൈറ്റ്​ ഹെൽമറ്റ്​ എന്ന സംഘടനയുടെ നേതൃത്വത്തിൽ സംഭവസ്ഥലത്ത്​ രക്ഷാപ്രവർത്തനം നടക്ക​ുകയാണ്​. സ്​ത്രീകളും കുട്ടികളുമാണ്​ ആക്രമണത്തിൽ കൂടുതലും മരിച്ചതെന്നും ഇവർ വ്യക്​തമാക്കി. മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്ന്​ വൈറ്റ്​ ഹെൽമറ്റ്​ തലവൻ റയീദ്​ അൽ സലേഹ്​ പറഞ്ഞു.

​ക്ലോറിനും മറ്റൊരു വാതകവുമാണ്​ ആക്രമണത്തിന്​ ഉപ​േയാഗിച്ചതെന്ന്​ അൽ സലേഹ്​ വ്യക്​തമാക്കി. സംഭവസ്ഥലത്ത്​ നിന്ന്​ ആളുകളെ ഒഴിപ്പിക്കാനുള്ള ശ്രമങ്ങളാണ്​ നടക്കുന്നത്​. അതേസമയം, രാസായുധ ആക്രമണം നടന്നുവെന്ന വാർത്ത സിറിയൻ അധികൃതർ നിഷേധിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more