1 GBP = 103.62
breaking news

സിറിയ ആക്രമണം; തെരേസാ മെയ്ക്ക് പാർലമെന്റിന്റെ പിന്തുണ

സിറിയ ആക്രമണം; തെരേസാ മെയ്ക്ക് പാർലമെന്റിന്റെ പിന്തുണ

ലണ്ടൻ: സിറിയയിൽ ബാഷർ അസദ് ഭരണകൂടം ജനങ്ങൾക്ക് മേൽ നടത്തിയ രാസായുധാക്രമണത്തെ തുടർന്ന് അമേരിക്കക്കും മറ്റ് വൻ ശക്തികൾക്കൊപ്പം ബ്രിട്ടൻ ബാഷർ ഭരണകൂടത്തിന് നേരെ നടത്തിയ ആക്രമണത്തിന് പാർലമെന്റിന്റെ അംഗീകാരം. ആക്രമണത്തെത്തുടർന്ന് പ്രതിപക്ഷ പാർട്ടികളും എം പിമാരും മെയ്‌ക്കെതിരെ കടുത്ത വിമർശനമുന്നയിച്ചിരുന്നു.

ലേബർ ലീഡറും പ്രതിപക്ഷനേതാവുമായ ജെറമി കോർബിൻ തന്നെയാണു പ്രത്യക്ഷമായി പ്രധാനമന്ത്രിയുടെ നടപടിയെ വിമർശിച്ചു രംഗത്തെത്തിയത്. പാർലമെന്റിന്റെ അനുമതിയില്ലാതെ തിടുക്കത്തിൽ എടുത്ത തീരുമാനം ഒരു സാഹചര്യത്തിലും രാജ്യതാൽപര്യത്തിനു യോജിച്ചതല്ലെന്നാണ് ജെറമി കോർബിന്റെ വിമർശനം. എന്നാൽ പ്രതിപക്ഷത്തിന്റെ വാദങ്ങളെ മേയ് പൂർണ്ണമായും തള്ളിക്കളഞ്ഞു. പ്രധാനമന്ത്രിയെന്ന നിലയിൽ മനുഷ്യത്വപരമായ
തീരുമാനം തന്നെയാണ് സിറിയൻ വിഷയത്തിൽ കൈക്കൊണ്ടതെന്ന് അവർ പറഞ്ഞു. വാർ പവർ ആക്ട് നിയമം കൊണ്ടുവരണമെന്ന കോർബിന്റെ ആവശ്യവും അംഗീകരിക്കപ്പെട്ടില്ല. രാജ്യത്തിന്റെ പ്രതിരോധ മേഖലയെയും ഇന്റലിജൻസ് സംവിധാനങ്ങളെയും ബാധിക്കുന്ന രഹസ്യ സ്വഭാവമുള്ള വിഷയങ്ങളിൽ മുൻകൂട്ടി പാർലമെന്റിന്റെ അനുവാദം വാങ്ങാൻ കഴിയില്ലെന്നും അവർ കൂട്ടിച്ചേർത്തു.

ഇന്നലെയും മിനിഞ്ഞാന്നുമായി പാർലമെന്റിൽ നടന്ന വാദപ്രതിവാദങ്ങളിൽ മെയ്ക്ക് തന്നെയായിരുന്നു മുൻ‌തൂക്കം. മേയുടെ നടപടികളെ പാർലമെന്റ് ശബ്ദ വോട്ടോടെയാണ് പാസ്സാക്കിയത്. മേഖലയിൽ സമാധാനാന്തരീക്ഷം കൊണ്ടുവരുന്നതിന് ബ്രിട്ടൻ ശ്രമിക്കണമെന്നും എം പിമാർ ആവശ്യപ്പെട്ടു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more