1 GBP = 103.12

സിറിയയിലും അഫ്ഗാനിസ്ഥാനിലും ഐ എസിന് വൻ തിരിച്ചടി

സിറിയയിലും അഫ്ഗാനിസ്ഥാനിലും ഐ എസിന് വൻ തിരിച്ചടി

കാ​ബൂ​ൾ: അ​ഫ്​​ഗാ​നി​സ്​​താ​നി​ലെ കു​നാ​ർ പ്ര​വി​​ശ്യ​യി​ൽ അ​മേ​രി​ക്ക ന​ട​ത്തി​യ ഡ്രോ​ൺ ആ​ക്ര​മ​ണ​ത്തി​ൽ 14 ​െഎ.​എ​സ്​ ഭീ​ക​ര​ർ കൊ​ല്ല​പ്പെ​ട്ടു. അ​ഫ്​​ഗാ​ൻ ​ഒൗ​ദ്യോ​ഗി​ക സൈ​നി​ക വൃ​ത്ത​ങ്ങ​ളാ​ണ്​ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. വ്യാ​ഴാ​ഴ്​​ച വൈ​കീ​ട്ടാ​ണ്​ ആ​ക്ര​മ​ണം ന​ട​ന്ന​ത്. തീ​വ്ര​വാ​ദ​ആ​ക്ര​മ​ണ​ത്തി​ന്​ പ​ദ്ധ​തി ത​യാ​റാ​ക്കാ​ൻ ഇൗ ​പ്ര​വി​ശ്യ​യി​ൽ ​െഎ.​എ​സ്​ ന​ട​ത്തി​യ ക​മാ​ൻ​ഡ​ർ മീ​റ്റി​ങ്ങി​ലാ​ണ്​ ഡ്രോ​ൺ ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്നാ​ണ്​ വി​വ​രം. ത​ല​സ്​​ഥാ​ന​ത്തു​നി​ന്ന്​ അ​തി​വി​ദൂ​ര​മാ​യ ഇൗ ​പ്ര​ദേ​ശ​ങ്ങ​ൾ സ​ർ​ക്കാ​ർ നി​യ​ന്ത്ര​ണ​ത്തി​ല​ല്ല. അ​ഫ്​​ഗാ​ൻ പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം വ​ക്​​താ​വ്​ ദൗ​ല​ത്ത്​ വ​സീ​രി ആ​ക്ര​മ​ണം സ്​​ഥി​രീ​ക​രി​ച്ചു.

എ​ന്നാ​ൽ, അ​മേ​രി​ക്ക​ൻ സൈ​നി​ക​വൃ​ത്ത​ങ്ങ​ൾ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല. അ​തേ​സ​മ​യം, രാ​ജ്യ​ത്തെ നി​യ​മ​ജ്ഞ​നാ​യ ഷ​ഹ​സാ​ദ്​ ഷ​ഹീ​ദ്​ ആ​ക്ര​മ​ണ​ത്തെ അ​പ​ല​പി​ച്ചു. സം​ഭ​വ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​ത്​ ​െഎ.​എ​സ്​ ഭീ​ക​ര​ര​ല്ലെ​ന്നും സിവിലിയൻമാർ മാ​ത്ര​മാ​ണെ​ന്നും അ​ദ്ദേ​ഹം​ ആ​രോ​പി​ച്ചു.

അ​തി​നി​ടെ, യു.​എ​സ് പി​ന്തു​ണ​യോ​ടെ​യു​ള്ള സി​റി​യ​ൻ ഡെ​മോ​ക്രാ​റ്റി​ക് ഫോ​ഴ്സി​​െൻറ ക​ന​ത്ത ആ​ക്ര​മ​ണ​ത്തി​നൊ​ടു​വി​ൽ റ​ഖാ ന​ഗ​ര​ത്തി​ൽ നി​ന്ന്​ ​െഎ.​എ​സ്​ പി​ൻ​വാ​ങ്ങി​യ​താ​യും റി​പ്പോ​ർ​ട്ടു​ണ്ട്. നൂ​റി​ല​ധി​കം ഐ.​എ​സ് ഭീ​ക​ര​ർ കീ​ഴ​ട​ങ്ങു​ക​യും ചെ​യ്​​തു. റ​ഖാ​യി​ൽ മാ​സ​ങ്ങ​ളാ​യി ക​ന​ത്ത പോ​രാ​ട്ടം ന​ട​ക്കു​ക​യാ​ണ്. എ​ല്ലാ ഭീ​ക​ര​രും അ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കൊ​പ്പം ന​ഗ​രം വി​ട്ട​താ​യാ​ണ് റി​പ്പോ​ർ​ട്ട്. എ​ന്നാ​ൽ, ഇ​വ​ർ എ​വി​ടേ​ക്കാ​ണു ക​ട​ന്ന​തെ​ന്ന് വ്യ​ക്ത​മ​ല്ല.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more