1 GBP = 103.85

ബംഗാളിൽ ശ്യാമ പ്രസാദ്​ മുഖർജിയുടെ പ്രതിമയും തകർത്തു

ബംഗാളിൽ ശ്യാമ പ്രസാദ്​ മുഖർജിയുടെ പ്രതിമയും തകർത്തു

കൊൽക്കത്ത: ലെനിനും പെരിയാറിനും പിറകെ ശ്യാമ പ്രസാദ്​ മുഖർജിയുടെ പ്രതിമയും വികൃതമാക്കി. പശ്​ചിമ ബംഗാളി​െല കാളിഘട്ടിലാണ്​ ഭാരതീയ ജന സംഘത്തി​​​​​​െൻറ സ്​ഥാപക നേതാവ്​ ശ്യാമ പ്രസാദ്​ മുഖർജിയുടെ പ്രതിമ വികൃതമാക്കിയത്​.

കഴിഞ്ഞ ദിവസം ത്രിപുരയിൽ ബി.ജെ.പി പ്രവർത്തകർ ലെനി​​​​​​െൻറ പ്രതിമ ജെ.സി.ബി ഉപയോഗിച്ച്​ തകർത്തത്​. അതിനു പിറകെ, പ്രതിമ തകർത്തത്​ ആഘോഷിച്ച്​ ബി.ജെ.പി ജനറൽ സെക്രട്ടറി രാം മാധവ്​ ഫേസ്​ ബുക്ക്​ പോസ്​റ്റിട്ടിരുന്നു. തുടർന്ന്​ തമിഴ്​നാട്ടിൽ ഇ.വി രാമസ്വാമിയുടെ പ്രതിമയും തകർത്തു. എന്നാൽ ശക്​തമായ വിശമർശനങ്ങൾ വന്നതോ​െട പോസ്​റ്റ്​ പിൻവലിച്ചു.

ലെനി​​​​​​െൻറ പ്രതിമ തകർത്തത്​ ബംഗാളിലും ശക്​തമായ പ്രതിഷേധത്തിനിടയാക്കിയിരുന്നു. അതിനു പിറകെയാണ്​ ശ്യാമ പ്രസാദ്​ മുഖർജിയുടെ പ്രതിമയും തകർത്തത്​. സംഭവത്തിൽ ശക്​തമായ നടപടി വേണ​െമന്ന്​ പശ്​ചിമ ബംഗാൾ ബി.ജെ.പി ആവശ്യപ്പെട്ടു.

അതിനി​െട പ്രതിമ തകർക്കൽ നടപടി അംഗീകരിക്കാനാകില്ലെന്ന്​ പ്രധാനമന്ത്രി വ്യക്​തമാക്കുകയും സംഭവങ്ങളിൽ ശക്​തമായ നടപടി എടുക്കു​െമന്നും അറിയിച്ചിരുന്നു.

അതേസമയം, ശ്യാമ പ്രസാദ്​ മുഖർജിയുടെ പ്രതമി വികൃതമാക്കിയ കേസിൽ ഒരു സ്​ത്രീയുൾപ്പെടെ ആറുപേ​രെ പൊലീസ്​ കസ്​റ്റഡിയി​െലടുത്തു. 22-30 വയസിനുള്ളിലുള്ളവരാണ്​ പ്രതികളെന്ന്​ പൊലീസ്​ പറഞ്ഞു. ഇത്തരം നടപടികൾ അംഗീകരിക്കാവുന്നതല്ലെന്നും പ്രതികൾക്കെതി​െര ശക്​തമായ നടപടി സ്വീകരിക്കു​െമന്നും കൊൽക്കത്ത പൊലീസ്​ കമ്മീഷണർ അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more