1 GBP = 104.05

സ്വിസ്സ് ബാങ്കുകളില്‍ ഇന്ത്യക്കാരുടെ 19,000 കോടി രൂപയുടെ കള്ളപ്പണം

സ്വിസ്സ് ബാങ്കുകളില്‍ ഇന്ത്യക്കാരുടെ 19,000 കോടി രൂപയുടെ കള്ളപ്പണം

ന്യൂഡല്‍ഹി: സ്വിസ് ബാങ്കുകളിലെ അക്കൗണ്ടുകളില്‍ നിന്നടക്കം ആദായ നികുതി വകുപ്പ് നടത്തിവരുന്ന പരിശോധനയില്‍ 19,000 കോടി രൂപയുടെ കള്ളപ്പണ നിക്ഷേപം കണ്ടെത്തിയെന്ന് കേന്ദ്രസര്‍ക്കാര്‍. പനാമ രേഖകളെന്ന പേരില്‍ പ്രസിദ്ധീകരിക്കപ്പെട്ട വാര്‍ത്തകളുടെ അടിസ്ഥാനത്തിലും, സ്വിറ്റ്‌സര്‍ലണ്ടിലെ എച്ച്.എസ്.ബി.സി ബാങ്ക് അക്കൗണ്ട് രഹസ്യങ്ങള്‍ ചോര്‍ന്ന സംഭവത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലുമാണ് ഇത്രയും തുക കണ്ടെത്തിയതെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയാണ് ലോക്‌സഭയില്‍ വ്യക്തമാക്കിയത്.

700 ഇന്ത്യക്കാരാണ് ഇത്തരത്തില്‍ വിദേശത്ത് കള്ളപ്പണനിക്ഷേപം നടത്തിയിട്ടുള്ളതായി കണ്ടെത്തിയിട്ടുള്ളത്. ഇവരുടെ നിക്ഷേപം 11,000 കോടിയിലേറെയാണ്. ഇതു സംബന്ധിച്ച് അന്വേഷണം നടന്നുവരികയാണെന്നും, ഇതിനോടകം രജിസ്റ്റര്‍ ചെയ്ത 72 കേസുകളില്‍ 31 എണ്ണം ക്രിമിനല്‍ കോടതികളില്‍ വിചാരണ ആരംഭിച്ചിട്ടുണ്ട്. കൂടാതെ സ്വിറ്റ്‌സര്‍ലണ്ടിലെ എച്ച്.എസ്.ബി.സി ബാങ്കില്‍ അക്കൗണ്ടുകളുള്ള 628 ഇന്ത്യക്കാരുടെ വിവരങ്ങള്‍ സര്‍ക്കാരിന് ലഭിച്ചിട്ടുണ്ടെന്നും ജയ്റ്റ്‌ലി വ്യക്തമാക്കി.

കള്ളപ്പണ നിക്ഷേപം സംബന്ധിച്ച് അന്വേഷണം ത്വരിതഗതിയില്‍ പൂര്‍ത്തിയാക്കുന്നതിന് വിവിധ അന്വേഷണ ഏജന്‍സികളെ ചേര്‍ത്ത് 2016ല്‍ പ്രത്യേക സംഘം രൂപീകരിച്ചിരുന്നു. ഇതിലൂടെയുള്ള കാര്യക്ഷമമായ അന്വേഷണത്തിന്റെ ഫലമായി മെയ് 2017 വരെയുളള കാലയളവില്‍ 8,437 കോടി രൂപയ്ക്ക് നികുതിയടപ്പിക്കാന്‍ സാധിച്ചതായും ജെയ്റ്റ്ലി പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more