1 GBP =

സ്വിറ്റ്സർലൻഡിനെ വീഴ്ത്തി സ്വീഡൻ ക്വാർട്ടറിൽ

സ്വിറ്റ്സർലൻഡിനെ വീഴ്ത്തി സ്വീഡൻ ക്വാർട്ടറിൽ

സെന്‍റ് പീറ്റേഴ്സ് ബർഗ്: കരുത്തരായ സ്വിറ്റ്സർലൻർഡിനെ മറുപടിയില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ച് സ്വീഡൻ ലോകകപ്പിന്‍റെ ക്വാർട്ടറിൽ കടന്നു. 66-ാം മിനിട്ടിൽ ഫോഴ്സ്ബർഗ് നേടിയ ഗോളിനായിരുന്നു സ്വീഡന്‍റെ ജയം. ക്വാർട്ടറിൽ ഇംഗ്ലണ്ട്-കൊളംബിയ മൽസരവിജയികളെയാകും സ്വീഡന് എതിരിടേണ്ടിവരിക.

ഗോൾരഹിതമായിരുന്ന ആദ്യപകുതിക്ക് ശേഷമാണ് മൽസരം ശരിക്കും ഉണർന്നത്. ആദ്യപകുതിയിൽ സ്വിറ്റ്സർലൻഡിനായിരുന്നു മുൻതൂക്കം. പന്തടക്കത്തിൽ ഉൾപ്പടെ സ്വിസ് പട കാട്ടിയ ആധിപത്യം പക്ഷെ അവസരങ്ങൾ മുതലെടുക്കുന്നതിൽ കണ്ടില്ല. മറുവശത്ത് പ്രത്യാക്രമണങ്ങളിലൂടെ സ്വിസ് ഗോൾമുഖം ഇടയ്ക്കിടെ വിറപ്പിക്കാനും സ്വീഡന് സാധിച്ചു.

66-ാം മിനിട്ടിൽ ബോക്സിന് പുറത്ത് നിന്ന് ഫോഴ്സ്ബർഗ് തൊടുത്ത ഷോട്ട് സ്വിസ് താരം മാനുവൽ അകാൻജിയുടെ കാലിൽ തട്ടിത്തെറിച്ച് വലയ്ക്കുള്ളിലാകുമ്പോൾ അവരുടെ ഗോൾകീപ്പർ സൊമെർ വെറും കാഴ്ചക്കാരനായിരുന്നു. ഗോൾ വഴങ്ങിയതോടെ തിരിച്ചടിച്ച് സമനില പിടിക്കാൻ ലോക റാങ്കിംഗിലെ ആറാമൻമാരായ സ്വിറ്റ്സർലൻഡ് കിണഞ്ഞു പരിശ്രമിച്ചു. ഇഞ്ച്വറി ടൈമിൽ ഉൾപ്പടെ സുവർണാവസരങ്ങൾ ലഭിച്ചെങ്കിലും ഗോൾ മാത്രം അകന്നുനിന്നു.

Post Your Comments Here ( Click here for malayalam )

Press Esc to close

other news

show more