1 GBP = 103.62
breaking news

സാമൂഹിക പ്രവർത്തകനും ആര്യ സമാജ് നേതാവുമായ സ്വാമി അഗ്നിവേഷ് അന്തരിച്ചു

സാമൂഹിക പ്രവർത്തകനും ആര്യ സമാജ് നേതാവുമായ സ്വാമി അഗ്നിവേഷ് അന്തരിച്ചു

സാമൂഹിക പ്രവർത്തകനും ആര്യ സമാജ് നേതാവുമായ സ്വാമി അഗ്നിവേഷ് ഡൽഹിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലിവർ ആൻഡ് ബിലിയറി സയൻസസിൽ വച്ച് വെള്ളിയാഴ്ച അന്തരിച്ചു. 80 വയസ്സായിരുന്നു.

ലിവർ സിറോസിസ് ബാധിച്ച്‌ ചികിത്സയിൽ ആയിരുന്ന അഗ്നിവേഷിന് ഒന്നിലധികം അവയവങ്ങളുടെ തകരാറിനെ തുടർന്ന് ചൊവ്വാഴ്ച വെന്റിലേറ്ററിന്റെ പിന്തുണ നൽകിയിരുന്നു.

ആന്ധപ്രദേശിലെ ശ്രീകാകുളം എന്ന സ്ഥലത്ത് ജനിച്ച അഗ്നിവേശ് ആര്യസമാജത്തിലൂടെ സന്ന്യാസം സ്വീകരിച്ചു. വാണിജ്യശാസ്ത്രത്തിലും, നിയമത്തിലും ബിരുദം നേടിയ അഗ്നിവേശ് പ്രവര്‍ത്തനമണ്ഡലമായി ഹരിയാന തിരഞ്ഞെടുത്തു.

ആര്യസഭ എന്ന രാഷ്ട്രീയ പാര്‍ട്ടി 1970ല്‍ രൂപീകരിച്ച അദ്ദേഹം 77ല്‍ ഹരിയാന നിയമസഭയിലെത്തി,  തൊഴില്‍വകുപ്പ് മന്ത്രിയായി. സജീവ രാഷ്ട്രീയത്തില്‍ നിന്ന് ക്രമേണ പിന്‍വാങ്ങിയ അഗ്നിവേശ്‌ മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളിലേക്ക് തിരിഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more