1 GBP = 103.12

യുക്മ സൗത്ത് വെസ്റ്റ് റീജിയണല്‍ കായികമേള യുക്മ നാഷണല്‍ സെക്രട്ടറി റോജിമോന്‍ വര്‍ഗീസ് ഉത്ഘാടനം ചെയ്യും

യുക്മ സൗത്ത് വെസ്റ്റ് റീജിയണല്‍ കായികമേള യുക്മ നാഷണല്‍ സെക്രട്ടറി റോജിമോന്‍ വര്‍ഗീസ് ഉത്ഘാടനം ചെയ്യും

എം പി പദ്മരാജ്

ആന്‍ഡോവര്‍: യുക്മ സൗത്ത് വെസ്റ്റ് റീജിയണല്‍ കായികമേള വരുന്ന ശനിയാഴ്ച ജൂണ്‍ പത്തിന് ആന്‍ഡോവറില്‍ നടക്കും. രാജ്യാന്തര നിലവാരമുള്ള ആന്‍ഡോവറിലെ ചാള്‍ട്ടന്‍ സ്‌പോര്‍ട്‌സ് ആന്‍ഡ് ലെഷര്‍ സെന്ററിലെ അത്‌ലറ്റിക് ട്രാക്കിലാണ് മത്സരങ്ങള്‍ അരങ്ങേറുക. രാവിലെ ഒമ്പത് മണിക്ക് രജിസ്‌ട്രേഷനോടെ ആരംഭിക്കുന്ന കായികമേള യുക്മ നാഷണല്‍ സെക്രട്ടറി റോജിമോന്‍ വര്‍ഗീസ് ഉത്ഘാടനം ചെയ്യും. യുക്മ നാഷണല്‍ വൈസ് പ്രസിഡന്റ് സുജു ജോസഫ് മുഖ്യാതിഥിയായി പങ്കെടുക്കും.റീജിയണിലെ ബഹുപൂരിപക്ഷം അംഗ സംഘടനകളും പങ്കെടുക്കുന്ന വര്‍ണ്ണ ശബളമായ മാര്‍ച്ച് പാസ്‌റ്റോടെയായിരിക്കും മത്സരങ്ങള്‍ക്ക് തുടക്കമാകുക.

നാഷണല്‍ കായികമേളയുടെ നടപദി ക്രമങ്ങളനുസരിച്ച് നടക്കുന്ന റീജിയണല്‍ കായികമേളക്ക് ആവേശകരമായ വരവേല്‍പ്പാണ് ലഭിച്ചിരിക്കുന്നതെന്ന് പ്രസിഡന്റ് ശ്രീ വര്‍ഗീസ് ചെറിയാന്‍ അറിയിച്ചു. ആറു വിഭാഗങ്ങളിലായി നടക്കുന്ന കായികമേളയില്‍ വാശിയേറിയ വടം വലി മത്സരവും നടക്കും. കഴിഞ്ഞ വര്ഷം ചാമ്പ്യന്മാരായ സാലിസ്ബറി മലയാളി അസ്സോസിയേഷനും റണ്ണര്‍ അപ്പായ ആന്‍ഡോവര്‍ മലയാളി അസ്സോസിയേഷനും ഇക്കുറിയും മികച്ച കായിക താരങ്ങളുമായാണ് രംഗത്തിറങ്ങുന്നത്.

ആന്‍ഡോവര്‍ മലയാളി അസ്സോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന കായിക മേളക്ക് വേണ്ടിയുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയതായി അസോസിയേഷന്‍ പ്രസിഡന്റ് ശ്രീ ടോജോ കളപ്പുരയും സെക്രട്ടറി ശ്രീ എബിന്‍ ഏലിയാസും അറിയിച്ചു. മികച്ച അത്‌ലറ്റിക് ട്രക്കുകളും അനുബന്ധ സൗകര്യങ്ങളുമുള്ള ചാള്‍ട്ടന്‍ സ്‌പോര്‍ട്‌സ് ആന്‍ഡ് ലെഷര്‍ സെന്ററില്‍ സൗജന്യ കാര്‍ പാര്‍ക്കിങ് സൗകര്യവും മിതമായ നിരക്കില്‍ കേരളീയ വിഭവങ്ങളടങ്ങിയ ഭക്ഷണ ശാലയും സംഘാടകര്‍ ഒരുക്കുന്നതായിരിക്കും. കായികമേളയുടെ വിജയത്തിനായി എല്ലാ അംഗ അസ്സോസിയേഷനുകളുടെയും പൂര്‍ണ്ണ സഹകരണം ഉണ്ടാകണമെന്ന് ജനറല്‍ സെക്രട്ടറി എം പി പദ്മരാജ് അഭ്യര്‍ത്ഥിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more