1 GBP = 103.85

പെൻഷൻ ലഭിക്കാൻ മകൻ അമ്മയുടെ മൃതദേഹം സൂക്ഷിച്ചത്​ മൂന്നുവർഷം

പെൻഷൻ ലഭിക്കാൻ മകൻ അമ്മയുടെ മൃതദേഹം സൂക്ഷിച്ചത്​ മൂന്നുവർഷം

കൊൽകത്ത: പെന്‍ഷന്‍ കിട്ടാന്‍ മകന്‍ അമ്മയുടെ മൃതദഹേം വീട്ടിൽ ഫ്രീസറിൽ സൂക്ഷിച്ചത്​ മൂന്നു വർഷം. കൊല്‍ക്കത്തയിലെ റോബിസൺ സ്​​ട്രീറ്റിലാണ്​ സംഭവം നടന്നത്​.
റിട്ട.എഫ്.സി.ഐ ഓഫീസറായിരുന്ന ബീന മസൂംദാറി​​​െൻറ മൃതദേഹമാണ് മകന്‍ സുവബ്രത മസൂംദര്‍ ശീതീകരിച്ച് സൂക്ഷിച്ചത്. ലെതര്‍ ടെക്നോളജിസ്റ്റായ ഇയാൾ മൃതദേഹം അഴുകാതിരിക്കാനും ഗന്ധം വരാതിരിക്കുന്നതും പ്രത്യേക രാസപദാര്‍ഥങ്ങളും ഇതിനായി ഉപയോഗിച്ചിരുന്നു.

80 കാരിയായ ബീന മസൂംദർ 2015 ഏപ്രിൽ ഏഴിനാണ്​ മരിച്ചത്​. ബെഹ്​ലയി​െല ​െജയിംസ്​ ലോങ്​ സരണിയിലാണ്​ ഇവർ താമസിച്ചിരുന്നത്​. എഫ്.സി.ഐ ഓഫീസറായിരുന്ന വിരമിച്ച ബീനക്ക്​ 50,000 രൂപ പ്രതിമാസ പെന്‍ഷനായി ലഭിച്ചിരുന്നു. മരിച്ച ശേഷവും പെന്‍ഷന്‍ തുടർന്ന്​ കിട്ടുന്നതിനാണ് മകന്‍ അമ്മയുടെ മൃതദേഹം സംസ്‌കരിക്കാതെ സൂക്ഷിച്ചത്. അമ്മയുടെ വിരലടയാളം ഉപയോഗിച്ചാണ് മരണശേഷവും ഇയാൾ പെന്‍ഷന്‍ തുക കൈപ്പറ്റിയിരുന്നത്.

വീട്ടിലെത്തിയ സമീപവാസികളായ യുവാക്കൾ രാസപദാർത്ഥങ്ങളു​െട രൂക്ഷ ഗന്ധത്തെ കുറിച്ച്​ സംശയം പ്രകടിപ്പിക്കുകയും പൊലീസിൽ അറിയിക്കുകയുമായിരുന്നു. തുടർന്ന്​ പൊലീസ്​ നടത്തിയ തെരച്ചിലിലാണ്​ ഫ്രീസറിൽ സൂക്ഷിച്ച മൃതദേഹം കണ്ടെത്തിയത്​. കാര്യമായ കേടുപാടുകളൊന്നുമില്ലാതെയാണ്​ മൃതദേഹം സൂക്ഷിച്ചിരുന്നത്​. ലെതർ ഫാക്​ടറിയിൽ ജോലി ചെയ്​തിരുന്ന സുവബ്രതോക്ക്​ മൃതദേഹം അഴുകാതെ ശീതീകരിച്ച് സൂക്ഷിക്ക​ുന്നതിനെ കുറിച്ച്​ അറിവുണ്ടായിരുന്നു. ഇയാളുടെ 90-വയസുള്ള പിതാവും ഈ വീട്ടിലാണ് കഴിഞ്ഞിരുന്നത്.

മൃതദേഹം സൂക്ഷിച്ചാൽ പുനർജന്മം ഉണ്ടാകുമെന്ന്​ പറഞ്ഞാണ്​ മകൻ തന്നെ വിശ്വസിപ്പിച്ചതെന്ന്​ ഗോപാല്‍ ചന്ദ്ര മസൂംദര്‍ പറഞ്ഞു.
ലെതർ പ്രോസസിങ്​ കമ്പനിയിൽ ഉദ്യോഗസ്ഥനായ സുവബ്രതോക്ക്​ ജോലി നഷ്​ടപ്പെട്ടിരുന്നു. പിന്നീട്​ അമ്മ മരിച്ചപ്പോൾ പെൻഷൻ തുക നേടുന്നതിന്​ അവർ ജീവിച്ചിരിക്കുന്നുവെന്ന്​ വരുത്തി പണം സ്വന്തമാക്കുകയായിരുന്നു.
പൊലീസ്​ ഇയാളെ അറസ്​റ്റു ചെയ്​തു. മൃതദേഹം പൊലീസ്​ മോറച്ചറിയിലേക്ക്​ മാറ്റി. വീട്ടിനകത്ത്​ കണ്ടെത്തിയ ഫ്രീസറും മറ്റ്​ രാസപദാർത്ഥങ്ങളും പിടിച്ചെടുത്തു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more